Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാവിഷ്ണുവിന്റെ വൈദികരഹസ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2017, 09:02 pm IST
in Samskriti

വേദമന്ത്രങ്ങള്‍ക്കെല്ലാം ഏറ്റവും ചുരുങ്ങിയത് മൂന്നു തരത്തില്‍ അര്‍ഥം പറയാം. ആധിഭൗതികം, ആധിദൈവികം, ആധ്യാത്മികം. ആധിഭൗതികമെന്നാല്‍ ഭക്ഷണം, വസ്ത്രം തുടങ്ങിയ ഭൗതിക കാര്യങ്ങള്‍. ആധിദൈവികമെന്നാല്‍ സൂര്യന്‍, ഗ്രഹങ്ങള്‍, കാലാവസ്ഥ എന്നിവയാണ്. ആധ്യാത്മികമെന്നാല്‍ ഈശ്വരീയമായ വിചാരങ്ങള്‍ എന്നിങ്ങനെ ഈ മൂന്നിനും അര്‍ഥം പറയാം.

നമുക്ക് ഈ അര്‍ഥതലങ്ങളിലൂടെ വേദങ്ങളെ പിന്‍പറ്റി കടന്നുപോകാം. വിഷ്ണുവും ശ്രീകൃഷ്ണനുമൊക്കെ നമുക്ക് സുപരിചിതരായ ദേവതകളാണ്. യഥാര്‍ഥത്തില്‍ വിഷ്ണുവും, കൃഷ്ണനും, ഗരുഡനനും, അനന്തനുമൊക്കെ കേവലം കെട്ടുകഥകള്‍ മാത്രമാണാ? വിഷ്ണു ആധിദൈവികാര്‍ഥത്തില്‍ സൂര്യനാണ്. മഹാഭാരതത്തിലും വിഷ്ണുവിനെ സൂര്യനായി ചിത്രീകരിച്ചുകാണുന്നു. ആകാശം സൂര്യപദം അഥവാ സ്ഥാനമാകുന്നുവെന്നും അതിനാല്‍ സൂര്യപദം ആകാശത്തിന്റെ പര്യായമാണെന്നും അമരകോശത്തിലുണ്ട്.

യാസ്‌കന്‍ എന്ന വിശ്വവിഖ്യാതനായ നിരുക്തകാരനും വിഷ്ണുവിനെ സൂര്യനായി ചിത്രീകരിച്ചിട്ടുണ്ട്. ഇപ്രകാരം സൂര്യനെന്ന് അര്‍ഥമെടുത്താല്‍ ഭാഗവതം ഉള്‍പ്പെടെയുള്ള പുരാണങ്ങളിലെ വിഷ്ണുവിനെക്കുറിച്ചുള്ള വിവരണങ്ങളുടെ ആന്തരികമായ അര്‍ഥം പതുക്കെപ്പതുക്കെ നമുക്ക് മുന്‍പില്‍ തെളിഞ്ഞുവരും. ഋഗ്വേദത്തിലും വിഷ്ണുവിനെ സൂര്യനായിട്ടുതന്നെ ചിത്രീകരിച്ചിട്ടുണ്ട്. ”അല്ലയോ സൂര്യാ (വിഷ്‌ണോ), ഈ ദ്യുലോകത്തേയും ഭൂലോകത്തേയും അങ്ങ് രക്ഷിച്ചുനിര്‍ത്തുന്നു. തന്റെ അനന്തകിരണങ്ങളാല്‍, ആകര്‍ഷണശക്തിയാല്‍ ഭൂമിയെ നാലുപാടുനിന്നും സംരക്ഷിച്ചുനിര്‍ത്തുന്നു” എന്നു പറയുന്നതു കാണാം. കൃഷ്ണന്‍ ഗോക്കളെ മേച്ചു നടക്കുന്ന കന്നാലിച്ചെക്കനാണെന്നു പലരും കരുതുന്നു.

‘ഘനശ്യാമമോഹനവര്‍ണന്‍’ എന്നൊരു ഓമനപ്പേരും നമ്മളിട്ടു. യഥാര്‍ഥത്തില്‍ എന്താണ് ഈ കറുപ്പിന്റെയും കന്നാലിമേക്കലിന്റേയും രഹസ്യാര്‍ഥം. വിഷ്ണു സൂര്യന്‍തന്നെ. ‘ഗോ’ എന്നാല്‍ ഭൂമി തുടങ്ങിയ ഗ്രഹങ്ങളാണ്. ആകര്‍ഷണശക്തിയുള്ളതിനാല്‍ കൃഷ്ണന്‍ എന്നു പേരായി. ഗോക്കളെ കൃഷ്ണന്‍ മേയ്‌ക്കുന്നത് ആകര്‍ഷണശക്തികൊണ്ടാണ്. ഭൂമി തുടങ്ങിയ ഗ്രഹങ്ങള്‍ സൂര്യനു ചുറ്റും മേഞ്ഞുനടക്കുന്നത് ഇതേ ആകര്‍ഷണശക്തികൊണ്ടുതന്നെ. ഇതേ അര്‍ഥത്തിലുള്ള ഒരു മന്ത്രംതന്നെ ഋഗേ്വദത്തിലും യജുര്‍വേദത്തിലുമുണ്ട്. ‘ആകൃഷ്‌ണേന രജസാ’ എന്നു തുടങ്ങുന്ന മന്ത്രത്തിന്റെ അര്‍ഥമിങ്ങനെ: ‘ആകര്‍ഷണശക്തിയുള്ള ഭൂമി തുടങ്ങിയവയെ ചലിപ്പിച്ചു നടത്തുന്നത് സവിതാവായ സൂര്യനാണ്.

വ്യാഴം തുടങ്ങിയ ഗ്രഹങ്ങളെ അതതു സ്ഥാനത്ത് ഉറപ്പിച്ചുകൊണ്ട് പ്രാണിസമൂഹത്തിന് കാഴ്ചശക്തിയെ നല്‍കി സ്വര്‍ണതുല്യമായ രഥത്തിലേറി വരികയാണ് സൂര്യന്‍’. ഇവിടെ ‘കൃഷ്ണ’ ശബ്ദത്തിന് ‘ആകര്‍ഷണശക്തിയുള്ളത്’ എന്ന അര്‍ഥംതന്നെയാണ് ഉള്ളത്.  ‘ഹരി’ എന്നൊരു പേര് കൃഷ്ണനുണ്ടായതും ഇതേ വേദമന്ത്രത്തില്‍ നിന്നാണ്. ‘ആദിത്യസ്യ  ഹരയഃ  സുപര്‍ണാ  ഹരണാ ആദിത്യരശ്മയഃ’ എന്ന് നിരുക്തത്തില്‍ വിശദീകരിക്കുന്നു. തന്റെ സുവര്‍ണകിരണങ്ങളാല്‍ ജലത്തെ ഹരിക്കുന്നതിലൂടെ മേഘങ്ങളില്‍ വെള്ളം നിറയ്‌ക്കുകയാണ് സൂര്യന്‍. ജലം സൂര്യതാപത്താലാണ് വറ്റിപ്പോകുന്നതും മേഘങ്ങളില്‍ നിറയുന്നതും.

ഹരി സൂര്യന്‍തന്നെയാണ്. കൃഷ്ണന്‍ സൂര്യന്റെ ആകര്‍ഷണശക്തിയും. ‘ഗോ’ക്കളാകട്ടെ ഭൂമി തുടങ്ങിയ ഗ്രഹങ്ങളുമാകുന്നു. ‘ഗോ’ എന്നാല്‍ കേവലം ‘പശു’ എന്നു മാത്രം അര്‍ഥമെടുക്കരുത്. അത് ഭൂമിയുടെ പര്യായമാണെന്ന് യാസ്‌കനെപ്പോലുള്ള പ്രാചീന ഋഷിമാര്‍ നിരുക്തത്തില്‍ എഴുതിയത് ഉള്‍ക്കൊള്ളണം. (‘ഗൗരിതി പൃഥിവ്യാ നാമധേയം’ -നിരുക്തം 2.5) ഇങ്ങനെ ശ്രീകൃഷ്ണന്‍ ഗോക്കളെ മേച്ചുനടക്കുന്നൂവെന്ന ആലങ്കാരിക പ്രയോഗത്തിന്റെ നേരായ അര്‍ഥം അറിയാന്‍ ശ്രമിച്ചാല്‍ നിരവധി ജ്യോതിശാസ്ത്ര രഹസ്യങ്ങള്‍ പുറത്തുവരും.

ഘനശ്യാമവര്‍ണനാണ് കൃഷ്ണന്‍. എല്ലാറ്റിനെയും ആകര്‍ഷിക്കുന്നവന്റെ നിറം കറുപ്പാകാനേ തരമുള്ളൂ. കാരണം എല്ലാ ദൃശ്യവര്‍ണങ്ങളെയും ആഗിരണം ചെയ്യുന്നതു നിമിത്തമാണ് ഏതൊരു വസ്തുവും കറുപ്പ് നിറമായി കാണപ്പെടുന്നത്. അതിനാലാണ് സംസ്‌കൃതത്തില്‍ കൃഷ്ണവര്‍ണം എന്നത് കറുപ്പായത്. ഏറ്റവും ആകര്‍ഷണശക്തിയുള്ള ബ്ലാക്ക് ഹോളുകളെക്കുറിച്ചും കേള്‍ക്കാത്തവരില്ലല്ലോ.

വിഷ്ണു സൂര്യനാണെങ്കില്‍, സൂര്യന്റെ വാഹനം രശ്മിയാകാനെ തരമുള്ളു. ഗരുഡന്‍ വാസ്തവത്തില്‍ എന്താണ്? ഗരുഡന്റെ മറ്റൊരു പേര് സുപര്‍ണന്‍ എന്നാണെന്ന് നിഘണ്ടുവില്‍ കാണാം.സൂര്യരശ്മിക്ക് 15 പേരുകളാണുള്ളത്. അതിലൊന്ന് ‘സുപര്‍ണാ’ എന്നാണ്. (യാസ്‌കനിഘണ്ടു 1.5)വേദങ്ങളുടെ കോശമാണ് നിഘണ്ടു. വേദങ്ങളില്‍ സുപര്‍ണ എന്നാല്‍ സൂര്യരശ്മിയാണ്. ‘സുപര്‍ണാ ആദിത്യരശ്മയഃ’ എന്ന്് യാസ്‌കന്‍ നിരുക്തത്തില്‍ വിശദീകരിച്ചത് നേരത്തെ ഉദ്ധരിച്ചതാണ്. അതായത് സൂര്യകിരണങ്ങളുടെ പേരാണ് സുപര്‍ണനെന്നര്‍ഥം. ഈ സുപര്‍ണനാണ് ഗരുഡനായതും. ഇക്കാര്യം അമരകോശത്തില്‍ നോക്കിയാല്‍ മനസ്സിലാകും.

അവിടെ ഗരുത്മാന്‍, ഗരുഡന്‍, സുപര്‍ണന്‍, പന്നഗാശനന്‍ തുടങ്ങിയ പേരുകളൊക്കെ ഗരുഡപക്ഷിയുടേതാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതിലെ ‘ഗരുത്മാന്‍’ എന്ന ശബ്ദവും സൂര്യകിരണങ്ങള്‍ക്കുവേണ്ടി വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്. സൂര്യന്റെ വാഹനം കിരണങ്ങളാണ്. കാരണം കിരണങ്ങളിലൂടെയാണ് സൂര്യന്‍ സര്‍വത്ര വ്യാപിച്ചിരിക്കുന്നത്. ഗരുഡന്‍ സര്‍പ്പഭക്ഷകനാണ്. സര്‍പ്പത്തിന്റെ ഒരു പേര് ‘അഹി’ എന്നാണ്.

വൈദികഭാഷയില്‍ ‘അഹി’ എന്നാല്‍ മേഘമെന്നാണ് അര്‍ഥം. നിഘണ്ടുവില്‍ 10 പേരുകളാണ് മേഘത്തിനുള്ളത്. അതിലൊന്ന് അഹിയാണ്. ചുരുക്കത്തില്‍ സൂര്യന്റെ സുപര്‍ണ (കിരണങ്ങള്‍) ‘അഹി’ അഥവാ ‘മേഘ’ത്തെ ഭക്ഷിക്കുന്നു. വിഷ്ണുഭഗവാന്റെ സുപര്‍ണന്‍ (ഗരുഡന്‍) അഹി അഥവാ സര്‍പ്പത്തെ ഭക്ഷിക്കുന്നു. മഹാഭാരതം ആദിപര്‍വത്തില്‍ ഗരുഡന്‍ അമൃത് മോഷ്ടിക്കുന്നതിനെക്കുറിച്ചൊരു കഥയുണ്ട്. ‘അമൃത്’ എന്നു കേള്‍ക്കുമ്പോള്‍ എന്തോ ദിവ്യമായ ദ്രാവകമെന്നൊരു സങ്കല്‍പം പലര്‍ക്കുമുണ്ട്.

‘അമൃതം’ എന്നാല്‍ ഇവിടെ ജലം എന്ന അര്‍ഥമേയുള്ളു. ‘പയഃ കീലാലമമൃതം ജീവനം ഭുവനം വനം’ എന്ന് അമരകോശത്തില്‍തന്നെ പറയുന്നുണ്ട്. പയം, കീലാലം, അമൃതം, ജീവനം, ഭുവനം, വനം തുടങ്ങിയ പേരുകള്‍ ജലത്തിനുണ്ടെന്നാണ് ഈ പ്രസ്താവനയുടെ അര്‍ഥം. സൂര്യകിരണങ്ങളായ സുപര്‍ണന്‍ അഥവാ ഗരുഡന്‍ അമൃത് അഥവാ ജലത്തെ ബാഷ്പീകരിക്കുന്നു. ഇതാണ് ഗരുഡന്റെ അമൃത് മോഷണം. പുരാണങ്ങളില്‍ വിഷ്ണു പാല്‍ക്കടലില്‍ പള്ളികൊള്ളുന്നവനാണെന്ന് വര്‍ണിച്ചിട്ടുണ്ട്. ക്ഷീരപഥമെന്നും പേരുള്ള ആകാശഗംഗതന്നെയാണ് ഈ പാല്‍ക്കടല്‍.

പാല്‍ക്കടലില്‍ ആയിരം ഫണങ്ങളുള്ള അനന്തന്റെ മേല്‍ ശയിക്കുകയാണ് മഹാവിഷ്ണു. ഒരു സര്‍പ്പത്തിനും ആയിരം ഫണങ്ങങ്ങളില്ല. എങ്കില്‍ അതെന്താണ്? വിഷ്ണു സൂര്യനാണെങ്കില്‍ അനന്തമായ ആകാശത്തില്‍ വ്യാപിച്ചിരിക്കുന്ന സൂര്യരശ്മികള്‍തന്നെയാണ് ഈ ആയിരം ഫണങ്ങള്‍. വേദത്തെ പിന്‍പറ്റി ചിന്തിക്കുമ്പോള്‍ ഇപ്രകാരം ആധിദൈവികാര്‍ഥങ്ങള്‍ മാത്രമല്ല, വിഷ്ണുദേവതാസങ്കല്‍പത്തിന്റെ ആധിഭൗതികവും ആധ്യാത്മികവുമായ അര്‍ഥങ്ങള്‍ നമുക്ക് മുന്‍പില്‍ അനാവരണം ചെയ്യപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

Kerala

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ
India

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

പുതിയ വാര്‍ത്തകള്‍

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.