സോളന്‍: ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസ് മാഫിയയെ വളര്‍ത്തുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോളനില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസം മേഖലയിലും ആരോഗ്യമേഖലയിലും കാര്‍ഷക മേഖലയിലും ശ്രദ്ധചെലുത്തുന്നതിന് പകരം മാഫിയെയാണ് കോണ്‍ഗ്രസ് വളര്‍ത്തിയത്.
നമ്മുടെ അമ്മപെങ്ങന്മാര്‍ക്ക് മാഫിയ ഭീഷണിയാകുന്നു.ഇവരെ ജയിലില്‍ അടക്കണമെങ്കില്‍ ബിജെപി സംസ്ഥാനത്ത് അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 9 നാണ് ഹിമാചലിലെ തിരഞ്ഞെടുപ്പ്.ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍.
















