Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒരേ മനസ്സുതന്നെ സക്രിയവും നിഷ്‌ക്രിയവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2017, 07:04 pm IST
in Samskriti

ലോകവ്യവഹാരങ്ങളില്‍ ഒരുവനെ വ്യഗ്രമാക്കുന്ന മനസ്സ്, അതൊന്നും ലക്ഷ്യനിര്‍വഹണത്തിന് ഉതകുന്നില്ലെന്നു കാണുമ്പോള്‍, ലോകത്തില്‍ നിന്നു പിന്‍വലിയാനും ശക്തമാണ്. ദൃശ്യാഭിമുഖ്യം ഉദിക്കുന്ന മനസ്സില്‍, ദൃഗാഭിമുഖ്യവും സാധ്യമാണ്. ഒന്നു പുറത്ത് ആരമണം കണ്ടെത്താന്‍, മറ്റേതാകട്ടെ അതിനെ അകത്തുതന്നെ തിരിച്ചറിയാനും. ഇക്കാര്യത്തില്‍ ബുദ്ധിയാണ് മനസ്സിനെ ഉപദേശിയ്‌ക്കാന്‍. അത് എത്രകാലേ, എത്ര സത്യയുക്തമായി, ചെയ്യുന്നുവെന്നാണ് മുഖ്യം.

മനുഷ്യന്റെ ഉള്‍സത്തയുടെ സ്വരൂപംതന്നെ സുഖമാണെന്ന് അജഗരവൃത്തന്‍ പ്രഹ്ലാദനൃപനെ ബോധ്യപ്പെടുത്തുന്നു. ഈ ആത്മസുഖം പ്രവൃത്തിനിരതമാകുന്ന മനസ്സിനു നഷ്ടപ്പെടുകയാണുപോലും. മനസ്സ് നിഷ്‌ക്രിയവും നിശ്ചലവുമായാലോ, ആത്മതലത്തില്‍ ഒന്നായിച്ചേരും. അതോടെ അനായാസസുഖം കവിഞ്ഞൊഴുകയായി.

ഈ വസ്തുത അറിഞ്ഞനുഭവിക്കുന്നതിനാല്‍, താന്‍ ആഗ്രഹപൂര്‍വം ഒന്നുംചെയ്യാതെ, ദേഹം ജനിക്കാനും നിലനില്ക്കാനും കാരണമായ പ്രവാഹമേതോ അതില്‍ പൊന്തിക്കിടക്കമാത്രമാണ്. പ്രാരബ്ധമാണ് ദേഹനിലനില്പിന്റെ പിന്നിലെങ്കില്‍, കാറ്റു മണത്തെയെന്നപോലെ അതു ദേഹഗതിയെ നയിച്ചുകൊള്ളട്ടെ, മുനിയുടെ വീക്ഷണം എത്ര അനുഭവസിദ്ധം!

ഈ ആന്തരമായ ആത്മസുഖം സാധാരണക്കാര്‍ക്കു ലഭ്യമാകാതിരി യ്‌ക്കാനും തക്ക കാരണമുണ്ട്. സര്‍വശക്തമായ ആത്മചേതന, സ്വയം മറഞ്ഞുനില്ക്കാനുള്ള അജ്ഞാനത്തെ രചിയ്‌ക്കുന്നു. ജലാശയത്തെ അതുമൂലമുണ്ടാകുന്ന പായല്‍തന്നെ ആകെ മൂടുന്നപോലെയാണ് ആത്മാവിലുള്ള അജ്ഞാനാവരണവും.

പായല്‍കാരണം ജലാശയം തെളിഞ്ഞുകാണാനാവാതെ, ദാഹംതീര്‍ ക്കാന്‍ മരീചികയെ തേടിപ്പോകുംപോലെയാണ്, മനുഷ്യര്‍ ഉള്ളിലെ സുഖരൂപിയായ ആത്മാവിനെ വിട്ടുകളഞ്ഞു നശ്വരദൃശ്യപ്പകിട്ടുകളിലേയ്‌ക്കു കുതിയ്‌ക്കുന്നതെന്നു മുനി യുക്തിസഹമായി പ്രഹ്ലാദനോടു പറയുന്നു. താന്‍ ഇക്കാര്യത്തില്‍ മോഹിതനല്ല, വൃഥാപ്രയത്‌നത്തിനു മുതിരുന്നുമില്ലത്രെ!

ധനലോഭമാണ് മനസ്സിനെ കീഴടക്കി ഭരിക്കുന്ന മുഖ്യശക്തി. അജഗരനിഷ്ഠന് ഇതോടുള്ള സമീപനവും അതിവിശിഷ്ടമാണ്.

പണമുള്ളവര്‍ ഇന്ദ്രിയജയമുള്ളവരാകില്ല. തിന്നുംകുടിച്ചും മതിമറന്നു കൂത്താടാന്‍ അവര്‍ക്കു ലജ്ജയില്ല. പണഭാരം അവരുടെ ഉറക്കം ഹരിക്കുന്നു. ചുറ്റുമുള്ളവരെയെല്ലാം, മക്കളെപ്പോലും സംശയത്തോടെ നിരീക്ഷിപ്പിക്കുന്നതാണ് ധനക്കൊഴുപ്പ്. അതിനാല്‍ താന്‍ അത് ഒട്ടും അഭിലഷിക്കുന്നില്ലെന്നാണ് മുനിയുടെ നിലപാട്.

ധനമല്ലാത്ത സമ്പാദ്യങ്ങളും തന്റെ മനസ്സിനു പ്രലോഭനമല്ലപോലും. അതിലും മുനിപുംഗവനു തന്റേതായ വിലയിരുത്തലും വിവേകവുമുണ്ട്.

തേനീച്ച എത്ര കഷ്ടപ്പെട്ടാണ് പൂന്തോട്ടങ്ങളും ഒറ്റപ്പൂക്കളും തേടിച്ചെന്നു തേന്‍ ശേഖരിച്ചുകൊണ്ടുവരുന്നത്. എന്നിട്ടോ? മനുഷ്യന്‍ മണത്തറിഞ്ഞുവന്നു നിര്‍ലജ്ജം നിസ്സങ്കോചം അതു തട്ടിയെടുക്കുന്നു. പണക്കാരനെ കൊന്നുപോലും പണം തട്ടാന്‍ മടിക്കാത്തവരെ കാണാം. അങ്ങനെവരുമ്പോള്‍, വിശേഷബുദ്ധിയുള്ളവന്‍ ലോഭം വെടിയണമോ, അതോ അതിന്നിരയായി വീഴണമോ?

ലോകപ്രവൃത്തികളെല്ലാം വേണ്ടെന്നുവെച്ചാല്‍ എങ്ങനെ ദേഹം നിലനില്ക്കുമെന്നതിനും അജഗരവൃത്തനു മറുപടിയുണ്ട്. ഭൂമുഖത്തുള്ള സര്‍വജീവികളുടെ ശരീരവും നിലനില്ക്കുന്നതു ഭക്ഷണംകൊണ്ടാണ്. ഓരോന്നിനും അത് ഓരോ തരമാണെന്നേയുള്ളു.

ഇഴഞ്ഞു മെല്ലെ നീങ്ങുന്ന പെരുമ്പാമ്പും ഇതില്‍പ്പെടും. ഓടിച്ചെന്ന് ഇരപിടിയ്‌ക്കാന്‍ ഇതിനു കഴിയില്ല. ദൈവം അങ്ങനെയാണ് പെരുമ്പാമ്പിനെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് അത് എന്തു ചെയ്യുന്നു? ഇഴഞ്ഞിഴഞ്ഞുചെന്നു കിടക്കുന്നിടത്തുതന്നെ കിടക്കും.

വല്ല ആഹാരവും അടുത്തു വന്നുചേര്‍ന്നാല്‍, അതു കഴിയ്‌ക്കും. ആഹാരത്തിനുവേണ്ടി പ്രയത്‌നിക്കില്ല. മലമ്പാമ്പ് ചെയ്യുന്ന അതേ രീതി തനിക്കും ആയിക്കൂടേ എന്നാണ് അജഗരവൃത്തന്റെ ചോദ്യവും ഉത്തരവും. യാദൃച്ഛികത്വമാണ് അടിമുടി ഈ വൃത്തി.

യാദൃച്ഛികത സര്‍വോത്തമവ്രതം

യദൃച്ഛയാ പിണഞ്ഞ ജന്മം, യദൃച്ഛയാ പിണയാന്‍പോകുന്ന ദേഹ പതനം. ഇവക്കിടയിലെ ജീവിതദശയും അതേ യാദൃച്ഛികതതന്നെ

നോക്കട്ടെ. എവിടംവരെപോയി ജീവിതനിരൂപണം, മനോദാര്‍ഢ്യം, ഉപേക്ഷാബുദ്ധി, നിസ്സംഗത!

മുനിദേവന്‍ കൂട്ടിച്ചേര്‍ക്കുന്നു, യദൃച്ഛയാ വരുന്ന ആഹാരത്തിലുമുണ്ട് തികഞ്ഞ അനിശ്ചിതത്വം. മാത്രമല്ല കിട്ടുന്നതുതന്നെ ചിലപ്പോഴൊക്കെ വളരെ കുറച്ചേ ഉണ്ടാകൂ. ചില സമയം വളരെയധികമായെന്നും വരാം. ലഭിയ്‌ക്കുന്നതു പലപ്പോഴും രുചിപ്രദമായെന്നും വരില്ല.

സ്‌നേഹാദരവോടെയാണ് ചിലപ്പോള്‍ ആഹാരം വന്നെത്തുക. മറ്റു സമയങ്ങളില്‍ അപമാനധിക്കാരത്തോടെയാകും. വയറുനിറഞ്ഞതിനുശേഷവും പലപ്പോഴും ചിലത് എത്തിപ്പെടും. അതും വേണ്ടെന്നുവെയ്‌ക്കാറില്ല. ഇരിപ്പിലും കിടപ്പിലും വസ്ത്രധാരണത്തിലും അങ്ങനെത്തന്നെ.

ഭൂമിയിലാകും ചിലപ്പോള്‍ കിടക്കുന്നത്. അല്ലെങ്കില്‍ കല്ലിനുമുകളില്‍, അതുമല്ലെങ്കില്‍ വെണ്ണീറിലാകും. ചിലര്‍ അപേക്ഷിച്ചാല്‍ മാളികയില്‍ കട്ടിലിലായെന്നും വരാം. പട്ടുമെത്തയിലും ഉറങ്ങിക്കൂടായ്‌കയില്ല. കുളിച്ചുകുറിതൊട്ട് അലങ്കൃതനാവുന്ന ദിവസങ്ങളുണ്ടാകും. തേരിലും ആനപ്പുറത്തും കുതിരമേലും രഥത്തിലും കയറിപ്പോകുന്ന അവസരങ്ങളും ഇല്ലാതില്ല. ഇതൊക്കെ വിട്ടു പ്രേതത്തെപ്പോലെയും സഞ്ചരിച്ചെന്നു വരാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

News

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

ഇന്ത്യയുടെ ഏറ്റവും പുതിയ ആണവ മുങ്ങിക്കപ്പലായ അരിധമന്‍ (വലത്ത്) ആഗോള അന്തര്‍വാഹിനി ശക്തിയില്‍ ഇന്ത്യയെ എട്ടാം സ്ഥാനത്ത് നിര്‍ത്തുന്ന റാങ്ക് പട്ടിക (ഇടത്ത്)
India

2026ലെ ആഗോള മുങ്ങിക്കപ്പല്‍ റാങ്കിംഗില്‍ ഇന്ത്യയ്‌ക്ക് 8ാം സ്ഥാനം, ഒന്നും രണ്ടും മുന്നും സ്ഥാനങ്ങളില്‍ അമേരിക്കയും റഷ്യയും ചൈനയും

Kerala

ഈ അരുതായ്‌മ ചെയ്ത സ്ഥാപനങ്ങളെ ബഹിഷ്കരിക്കുക ; ഇന്ന് ഇത് കണ്ടില്ലെന്നു നടിച്ചാൽ നാളെ ആപത്കരമായിരിക്കും ; സ്വാമി ചിദാനന്ദപുരി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

ബംഗാളിൽ അതിവേഗം വളർന്ന് മുസ്ലീം ജനസംഖ്യ : ജനസംഖ്യാ ഘടനയിൽ മാറ്റം ; റോഹിംഗ്യൻ , ബംഗ്ലാദേശി എണ്ണത്തിൽ വർധനവ്

മാതൃസഹോദരനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഓട്ടോറിക്ഷയില്‍ ഒപ്പം പോയ യുവതി അപകടത്തില്‍ മരിച്ചു

ജമാഅത്തെ ഇസ്ലാമിയ്‌ക്കും , ഫലാഹ്-ഇ-ആം ട്രസ്റ്റിനും തിരിച്ചടി ; 58 സ്കൂളുകളുടെ നടത്തിപ്പ് ജമ്മു കശ്മീർ സർക്കാർ ഏറ്റെടുത്തു

ഇടുക്കിയില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

മലേഷ്യയിൽ ഫ്‌ളോട്ടിങ് വില്ലേജിൽ വൻ തീപ്പിടിത്തം; ആയിരത്തോളം വീടുകൾ നശിച്ചു

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി 18 പേർ കൊല്ലപ്പെട്ടു

ഏപ്രിൽ 17 നെ പ്രതിപക്ഷം കരിദിനമാക്കിക്കളഞ്ഞു: കേന്ദ്ര വനിതാ- ശിശുക്ഷേമ വകുപ്പുമന്ത്രി അന്നപൂർണ്ണാ ദേവി

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.