കൊല്ലം: വ്യവസായ സ്ഥാപനങ്ങളില്‍ കയറ്റിറക്കിനായി ഉടമയ്‌ക്ക് ഇഷ്ടമുള്ള തൊഴിലാളികളെയോ, യന്ത്രങ്ങളെയോ ഉപയോഗിക്കാന്‍ സഹായകമായ രീതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ബി.ശിവജി സുദര്‍ശനന്‍ ആവശ്യപ്പെട്ടു.
നവംബര്‍ എട്ടിന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെയും ധര്‍ണയുടെയും മുന്നോടിയായി ഭാരതീയ ഹെഡ്‌ലോഡ് &ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍(ബിഎംഎസ്) ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ കരുനാഗപ്പളളിയില്‍ നിന്ന് ആരംഭിച്ച വാഹന ജാഥയ്‌ക്ക് ജാഥാ ക്യാപ്റ്റന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി പി.കെ. മുരളീധരന്‍ നായര്‍ക്ക് പതാക കൈമാറി സംസാരിക്കുകയായിരുന്നു. ചുമട്ട് തൊഴിലാളികളെ പൂര്‍ണമായും ഇഎസ്‌ഐ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















