ന്യൂദല്‍ഹി; മുന്‍കേന്ദ്രമന്ത്രിയും മമതയുടെ വലംകൈയുമായിരുന്ന മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗീയ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു റോയിയുടെ ബിജെപി പ്രവേശനം.
സമീപ ഭാവിയില്‍ ബിജെപി ബംഗാള്‍ ഭരണം പിടിക്കും. ബിജെപി മതേതരമാണ്. അദ്ദേഹം പറഞ്ഞു. റോയിയുടെ വരവ് ബംഗാളില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
മമതയുമായി തെറ്റിപ്പിരിഞ്ഞ റോയി കുറച്ചുനാളായി തൃണമൂലില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു.
















