കൊല്ലം: മദ്യപിച്ചെത്തിയ സംഘം സിപിഎം പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കാറില്‍ സഞ്ചരിച്ച യുവതിയെയും കുടുംബത്തെയും ആക്രമിച്ചു. ഇന്നലെ രാത്രി എട്ടിനോടെ ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് സംഭവം. ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം കാട്ടിയത് സിപിഎം നേതാവ് ആന്റണിയുടെ നേതൃത്വത്തിലാണ്. ഇയാള്‍ പിന്നീട് സ്റ്റേഷനിലും അഴിഞ്ഞാടി. വെസ്റ്റ് പോലീസ് കേസെടുത്തു.
















