തിരുവനന്തപുരം : ആര്‍ സി സി യില്‍ നിന്നും രക്തം സ്വീകരിച്ച് കുട്ടിക്ക് എച്ച് ഐ വി ബാധയില്ലെന്ന് പരിശോധന ഫലം.
ചെന്നൈയിലെ ലാബില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡല്‍ഹിയിലെ ലാബിലെ പരിശോധനയുടെ ഫലം കൂടി ലഭിച്ചെങ്കില്‍ മാത്രമേ പൂര്‍ണ്ണമായി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ആര്‍സിസി അധികൃതര്‍ പറഞ്ഞു.
ആര്‍സിസിയില്‍ രക്താര്‍ബുദത്തിന് ചികിത്സ തേടിയ ആലപ്പുഴ സ്വദേശിനിയായ 9 വയസുകാരി രക്തം സ്വീകരിച്ചതിനെത്തുടര്‍ന്നു എയ്ഡ്സ് ബാധിതയായെന്ന വാര്‍ത്ത ജനം ടിവിയാണ് പുറത്തു കൊണ്ടു വന്നത്.
തുടര്‍ന്ന് വിദഗ്ദ സംഘം ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.
















