ഗുരുവായൂര്‍: സേവാഭാരതി ഗുരുവായൂരില്‍ നടത്തുന്ന സേവാസംഗമത്തിന്റെ പ്രചരണത്തിന് പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വസ്തുക്കള്‍ മാത്രം. പ്ലാസ്റ്റിക്, ഫൈബര്‍ മുതലായവയും ഫ്‌ളക്‌സും പൂര്‍ണ്ണമായും ഒഴിവാക്കി. പകരം കടലാസ്, തെങ്ങോല, തുണി മുതലായവയാണ് ഉപയോഗിക്കുന്നത്.
സേവാസംഗമത്തിന്റെ മുന്നോടിയായി 5 ന് നടക്കുന്ന സ്വച്ഛ് ഗുരുവായൂര്‍ മഹാശുചീകരണ യജ്ഞത്തിനുള്ള സാമഗ്രികളെത്തി. ഗുരുവായൂര്‍ റീജണല്‍ എസ്.ബി.ഐ. ആണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കൈക്കോട്ട്, മണ്‍വെട്ടി, പുല്ലുമാന്തി, റബ്ബര്‍ കുട്ട മുതലായവ സംഭാവന ചെയ്തിട്ടുള്ളത്. നഗരസഭയുടെ 43 വാര്‍ഡുകളിലും ക്ഷേത്രനഗരിയിലുമായി 60ല്‍ പരം കേന്ദ്രങ്ങളിലാണ് ഒരേസമയം ശുചീകരണ പ്രവര്‍ത്തനം.
ഈ കേന്ദ്രങ്ങളിലേക്കെല്ലാം ആവശ്യമുള്ളത്ര സാമഗ്രികള്‍ സേവാസംഗമം സ്വാഗത സംഘം കാര്യാലയത്തിലെത്തി.5ന് രാവിലെ എസ്.ബി.ഐ. ഗുരുവായൂര്‍ റീജണല്‍ മാനേജര്‍ സ്വച്ഛ് ഗുരുവായൂര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
















