Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വാദ്യകുലപതി ചെണ്ടയുമായെത്തി, വൈകല്യം മറന്ന് ഗോവിന്ദ് കൊട്ടിപ്പാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2017, 02:01 pm IST
inThiruvananthapuram

കാട്ടാക്കട: താളംതെറ്റിയ മനസില്‍ നിറയെ സംഗീതം. സ്വന്തമായി ചെണ്ടയില്ലാത്തതിനാല്‍ തടിപ്പെട്ടിയില്‍ താളവട്ടം തീര്‍ക്കുന്ന വിരലുകള്‍. കിളളി വെട്ടുവിളവീട്ടില്‍ രാജേഷ്-ലീന ദമ്പതികളുടെ മകന്‍ ഗോവിന്ദ് (13) വാദ്യകല പഠിച്ചിട്ടില്ല. പക്ഷേ ഈ ഭിന്നശേഷിക്കാരന്‍ കൊട്ടിപ്പാടുന്നത് ആരെയും അദ്ഭുതപ്പെടുത്തും. കഴിഞ്ഞദിവസം ഗോവിന്ദിന്റെ കഴിവുകള്‍ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട പല്ലാവൂര്‍ അപ്പുമാരാരുടെ വളര്‍ത്തുമകനും വാദ്യകുലപതിയുമായ ഡോ പ്രകാശന്‍ പഴമ്പാലക്കോട് ഗോവിന്ദിന് പുത്തന്‍ ചെണ്ട സമ്മാനിച്ചു.

ഇന്നലെ ഗോവിന്ദിന്റെ വീട്ടിലെത്തിയാണ് പഴമ്പാലക്കോട് ചെണ്ട നല്‍കി അനുഗ്രഹിച്ചത്. ഗോവിന്ദിന്റെ സ്വപ്‌നമായിരുന്നു ഒരു ചെണ്ട സ്വന്തമാക്കുക എന്നത്. തടിപ്പെട്ടിയില്‍ നിന്നുള്ള താളങ്ങളുടെ പെരുമഴക്കാലമായിരുന്നു ഇതുവരെ വെട്ടുവിള വീട്ടില്‍ നിന്ന് നിലയ്‌ക്കാതെ കേട്ടിരുന്നത്. ഇനിയത് ചെണ്ടയിലെ ദ്രുതതാളമാകും.

ചെണ്ട, തബല, മൃദംഗം തുടങ്ങി പലതരം വാദ്യങ്ങളുടെ ശബ്ദങ്ങള്‍ ഗോവിന്ദ് തടിയിലും കല്ലിലുമാണ് ഇന്നലെ വരെ കൊട്ടിപ്പാടിയിരുന്നത്. റേഡിയോയില്‍ കേള്‍ക്കുന്ന സിനിമാ ഗാനങ്ങളുടെ പശ്ചാത്തല സംഗീതത്തിനനുസരിച്ച് തടിപ്പെട്ടിയില്‍ ഗോവിന്ദിന്റെ വിരലുകളും താളമിടുമായിരുന്നു. നേരിയ പിഴവു പോലുമില്ലാതെ. വാദ്യോപകരണങ്ങള്‍ കണ്ടിട്ടുള്ളതല്ലാതെ കൈകൊണ്ട് തൊടാനായിട്ടില്ല ഈ ഭിന്നശേഷിക്കാരന്.

ഓട്ടോറിക്ഷ ഡ്രൈവറായ രാജേഷ് മകന് ഒരു ചെണ്ട വാങ്ങി നല്‍കാന്‍ മോഹിച്ചിരുന്നു. പക്ഷേ പകലന്തിയോളം മുച്ചക്രമുരുട്ടിയാല്‍ കിട്ടുന്ന തുച്ഛവരുമാനം കുടുംബം പുലര്‍ത്താനും ഗോവിന്ദിന്റെ ചികിത്സയ്‌ക്കും പലപ്പോഴും തികയാറില്ല. അതുകൊണ്ടു തന്നെ മോഹങ്ങള്‍ക്ക് അവധി നല്‍കുകയായിരുന്നു. പരിഭവിക്കാനറിയാത്ത ഗോവിന്ദ് തടിയിലും കല്ലിലും താളവട്ടം തീര്‍ത്ത് തന്റെ കലാവിരുത് പ്രകടിപ്പിച്ചു. ജനിച്ച് ഒരു വയസ് തികയുമ്പോഴാണ് ഗോവിന്ദില്‍ അസ്വാഭാവിക മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. പിന്നെ പല ആശുപത്രികളിലായി ചികിത്സ. ഒടുവില്‍ തലച്ചോറിലെ നാഡികള്‍ക്കുണ്ടായ ക്ഷതമാണ് ഗോവിന്ദിന്റെ മനസിനെ മയക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവനില്‍ ഓര്‍മകള്‍ മായാനിടയുണ്ടെന്നും കണ്ടെത്തി.

എന്നാല്‍ വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തുകയാണ് ഇന്ന് ഗോവിന്ദ്. പഴയ കാര്യങ്ങള്‍ മനസില്‍ കൂട്ടിവയ്‌ക്കാനുള്ള കഴിവ് ഗോവിന്ദിനുണ്ട്. മറ്റാരെക്കാളുമേറെ. ഒരിക്കല്‍ കാണുന്നവരെ കാലങ്ങള്‍ കഴിഞ്ഞാലും മറക്കില്ല, ഒരുസിനിമ ഒരു തവണ കണ്ടാല്‍ അതിലെ ഓരോ സന്ദര്‍ഭങ്ങളും ഓര്‍ത്തെടുത്ത് പറയും, മാത്രവുമല്ല ഏത് വസ്തുവിന്റെ പേര് മലയാളത്തില്‍ ചോദിച്ചാലും അതിന്റെ ഇംഗ്ലീഷ് നാമവും സ്‌പെല്ലിംഗും ഗോവിന്ദിന് കാണാപാഠം. വിസ്മയങ്ങളും കൗതുകങ്ങളും നിറഞ്ഞ ഗോവിന്ദ് നാട്ടുകാര്‍ക്കും അദ്ഭുതമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.