കോട്ടയം: ആസൂത്രിത മതപരിവര്‍ത്തനത്തിന് ഇരയായ വൈക്കം സ്വദേശിനി അഖില വനിതാ പോലീസുകാരുടെ നേരിട്ടുള്ള സംരക്ഷണയില്‍ വീട്ടില്‍ കഴിയുകയാണെന്ന് പോലീസ് റിപ്പോര്‍ട്ട്. പിതാവിന്റെയോ മറ്റുള്ളവരുടെയോ ഉപദ്രവമോ ഉണ്ടാകാത്ത വിധം സദാ പോലീസ് സുരക്ഷയുണ്ടെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി വി.എം മുഹമ്മ്ദ് റഫീദ് വനീതാ കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഖിലയ്‌ക്ക് പിതാവിന്റെ പീഡനമില്ലെന്നും മയക്കി കിടത്താന്‍ മരുന്ന് നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അഖിലയെ അച്ഛന്‍ ഉപദ്രവിക്കുന്നുവെന്നും മറ്റുമുള്ള തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് വീട്ടിലെ അവസ്ഥ അറിയില്ല. അഖിലയുടെ ഒടുവിലത്തെ സ്ഥിതിഗതികള്‍ ഡിവൈഎസ്‌പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.
വീടിന് പുറത്ത് പോലീസിന്റെ കാവലുണ്ട്. രാത്രികാലങ്ങളില്‍ വൈക്കം സബ് ഡിവിഷനിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മൊബൈല്‍ പട്രോളിങ് ഡ്യൂട്ടിയിലുള്ളവര്‍ സുരക്ഷ നല്‍കുന്നു. കൂടാതെ വീട് വേമ്പനാട്ട് കായലിന് സമീപമായതിനാല്‍ ബോട്ട് പട്രോളിങ്ങുമുണ്ട്. അഖിലയുടെ കുടുംബം ബന്ധുക്കളുമായും അയല്‍വാസികളുമായും ഇടപഴകിയാണ് ജീവിക്കുന്നതെന്നും സദാസമയം പോലീസിന്റെ സാനിധ്യമുള്ളതിനാല്‍ അച്ഛനോ മറ്റാര്‍ക്കെങ്കിലുമോ അഖിലയെ ശാരീരികമായി ഉപദ്രവിക്കാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
















