ശ്രീനഗർ:ജമ്മു കശ്മീരിൽ ലഷ്കറെ ത്വയ്ബ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ജമ്മുവിലെ അനന്ത്നാഗ് ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്. സിആർപിഎഫ് സൈന്യം പട്രോളിങ് നടത്തുന്നതിനിടെയാണ് ഭീകരർ ആക്രമണം നടത്തിയത്.
അനന്ത്നാഗ് ജില്ലയിൽ രാവിലെ സിആർപിഎഫിന്റെ 96മത്തെ ബറ്റാലിയനു നേർക്കാണ് ആക്രമണം ഉണ്ടായത്. വെടിയുണ്ട കൊണ്ടും വാഹനത്തിന്റെ ചില്ലുകൾ ഏറ്റുമാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















