കുന്നത്തൂര്‍: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യാര്‍ത്ഥികളുമായി സഞ്ചരിച്ച സ്‌കൂള്‍ബസ് മോട്ടോര്‍വാഹന വകുപ്പിന്റെ പിടിയിലായി. മൈനാഗപ്പള്ളി എസ്‌കെവിയുപി സ്‌കൂള്‍ ബസാണ് പിടികൂടിയത്.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. സ്‌കൂള്‍ ബസുകള്‍ക്ക് വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെ, പരിധിയില്‍ കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടായിരുന്നു സ്‌കൂള്‍ വാഹനത്തിന്റെ യാത്ര. പരിശോധനയില്‍ നികുതി അടച്ചിട്ടില്ലെന്നും ഇന്‍ഷുറന്‍സ്, പെര്‍മിറ്റ് മുതലായ രേഖകളും ഹാജരാക്കിയതുമില്ല. മൈനാഗപ്പള്ളി സോമവിലാസം മാര്‍ക്കറ്റിന് സമീപത്ത് നിന്നാണ് വാഹനം പിടികൂടിയത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുത്തതായി കുന്നത്തൂര്‍ അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ രാം ജി.കെ കരന്‍ അറിയിച്ചു.
















