മലപ്പുറം: ഗെയില്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് തിരുവമ്പാടി മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍. ഗെയില്‍ സമരത്തിനെതിരായ പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു.
രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. മലപ്പുറം ജില്ലയിലെ കീഴുപറമ്ബ്, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളിലും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതായി സമരസമിതി അറിയിച്ചു.
















