കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ കോടതി ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറിനെ നേരിട്ട് ചോദ്യം ചെയ്തത്.
രണ്ട് ദിവസങ്ങളിലായി 921 ചോദ്യങ്ങളാണ് കോടതി അമീറിനോട് ചോദിച്ചത്.
സാക്ഷി വിസ്താരത്തിനിടെ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. അന്വേഷണ സംഘം സമര്‍പ്പിച്ച 290 രേഖകളും 36 തൊണ്ടി മുതലുകളും കോടതി പരിശോധിച്ചു.
എല്ലാ കുറ്റങ്ങളും അമീര്‍ നിഷേധിച്ചു. പ്രതിഭാഗം തെളിവെടുപ്പാണ് അടുത്തഘട്ടം. എന്നാല്‍, വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടിക പ്രതിഭാഗം ഇതുവരെ നല്‍കിയിട്ടില്ല.
ഒക്‌ടോബര്‍ 25നാണ് പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായത്. 2016 ഏപ്രിലാണ് വിചാരണ ആരംഭിച്ചത്. 100 സാക്ഷികളെ വിസ്തരിച്ചു, ഇതില്‍ 15 പേര്‍ ഇതര സംസ്ഥാനക്കാരാണ്.
2016 ഏപ്രില്‍ 28ന് രാത്രി എട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ കുറുപ്പംപടിയിലുള്ള വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2016 ജൂണ്‍ 14നാണ് അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്.
















