തിരുവനന്തപുരം: ബ്രാഹ്മണസമൂഹത്തെയും യോഗക്ഷേമസഭയെയും ആക്ഷേപിക്കുന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനം ദൗര്‍ഭാഗ്യകരമെന്ന് യോഗക്ഷേമസഭാ നേതൃത്വം.
യോഗക്ഷേമസഭ യദുകൃഷ്ണന്റെയോ മറ്റ് അബ്രാഹ്മണരുടെയോ ശാന്തി നിയമനത്തിനെതിരെ പ്രസ്താവനകള്‍ നടത്തുകയോ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയോ ചെയ്തിട്ടില്ല. അതുസംബന്ധമായ ആലോചനകള്‍ പോലും നടത്തിയിട്ടില്ല. അഖിലകേരള ശാന്തിക്ഷേമ യൂണിയനാണ് ഇക്കാര്യത്തില്‍ സത്യഗ്രഹത്തിന് ആഹ്വാനം ചെയ്തത്. അഖിലകേരള ശാന്തിക്ഷേമ യൂണിയന്‍ പ്രതേ്യകം രജിസ്‌ട്രേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനാണ്. പ്രസ്തുത യൂണിയന്‍ ഭാരവാഹികള്‍ നടത്തുന്ന സമരപരിപാടികളില്‍ യോഗക്ഷേമസഭയ്‌ക്ക് പങ്കില്ല.
മാധ്യമങ്ങളും രാഷ്‌ട്രീയ നേതാക്കളും യോഗക്ഷേമ സഭയെയും ബ്രാഹ്മണസമൂഹത്തെയും വേട്ടയാടുകയാണ്. ഏത് രാഷ്‌ട്രീയ നയത്തിന്റെ ഭാഗമായിട്ടായാലും നടപടി പ്രതിഷേധാര്‍ഹമാണ്. ഇത് യോഗക്ഷേമസഭയെയും ബ്രാഹ്മണ സമൂഹത്തെയും കുറിച്ച് അവമതിപ്പുണ്ടാക്കും. ബ്രാഹ്മണരെ സമൂഹത്തില്‍ നിന്ന് അകറ്റുക എന്ന ഗൂഢലക്ഷ്യമാണുള്ളത്.
















