ന്യൂദല്‍ഹി : രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലെ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാദ്ധ്യായ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മുകശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രസരണ പ്രദേശമായ ലക്ഷദ്വീപിലും. ഒരിടത്ത് സിഖ് വംശജരും രണ്ടിടത്ത് മുസ്‌ളീങ്ങളും മൂന്നിടത്ത് ക്രിസ്ത്യന്‍ വംശജരുമാണ് ഭൂരിപക്ഷം.ന്യൂനപക്ഷമായിട്ടുകൂടി പദവി ലഭിക്കാത്തതിനാല്‍ അവര്‍ക്ക് ന്യൂനപക്ഷാനൂകൂല്യങ്ങള്‍ ലഭിക്കുന്നില്ല.
മറ്റു സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും ഹിന്ദുക്കള്‍ക്കും നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
















