ജെയ്‌പ്പൂര്‍: ജെയ്‌പ്പൂര്‍ നഗരസഭയില്‍ രാവിലെ ദേശീയ ഗാനവും വൈകിട്ട് വന്ദേമാതരവും ആലപിക്കാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. മുഴുവന്‍ ജീവനക്കാരും ഇവയില്‍ പങ്കെടുക്കണമെന്നും കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അഡീഷണല്‍ കമ്മീഷണര്‍ സഹായ് മീണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.രാജ്യസ്‌നേഹം വളര്‍ത്താനും നല്ല പ്രവര്‍ത്തനാന്തരീക്ഷം ഉണ്ടാക്കാനുമാണിത്. ഉത്തരവില്‍ വ്യക്തമാക്കുന്നു.
രാവിലെ 9.50 ന് ദേശീയ ഗാനവും വൈകിട്ട് 5.55ന് വന്ദേമാതരവും ആലപിക്കണം. രണ്ടു സമയത്തും ഹാജര്‍ നിബന്ധമായും പരിശോധിക്കും. ഇതിന് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തും. ജെയ്‌പ്പൂര്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് നടപ്പാക്കിക്കഴിഞ്ഞു. സോണല്‍, ഓഫീസുകളിവ ഉടന്‍ നടപ്പാക്കും. നടപടിയെ തങ്ങളും പിന്തുണയ്‌ക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അര്‍ച്ചന ശര്‍മ്മ പറഞ്ഞു.
















