ന്യൂദല്‍ഹി: വ്യാപം അഴിമതിക്കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങിനെ സിബിഐ കുറ്റവിമുക്തനാക്കി. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശിവരാജ്‌സിങ് ചൗഹാനില്ല.
യാതൊരു തെളിവുകളും ചൗഹാനെതിരെ കണ്ടെത്താന്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ സിബിഐക്ക് സാധിക്കാത്തിനെ തുടര്‍ന്നാണ് കുറ്റപത്രത്തില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത്.
സിബിഐ അന്വേഷിച്ച വ്യാപം മെഡിക്കല്‍ അഴിമതിയില്‍ 490 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. തെളിവുകള്‍ നശിപ്പിക്കപ്പെട്ടു എന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിന്റെ ആരോപണവും സിബിഐ തള്ളിക്കളഞ്ഞിട്ടുണ്ട്.
കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ആഗസ്തില്‍ സുപ്രീംകോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
















