ന്യൂദല്‍ഹി: റെയില്‍വേ ടിക്കറ്റില്‍ ഇനി ‘ടി’ എന്ന ഇംഗ്ലീഷ് അക്ഷര അടയാളവും. യാത്രക്കാര്‍ ഭിന്നലിംഗക്കാരാണെന്ന തിരിച്ചറിയല്‍ സംവിധാനമാണിത്.
സ്ത്രീ, പുരുഷന്‍ എന്നിവയ്‌ക്കു പുറമേ ഭിന്ന ലിംഗക്കാരെന്ന അടയാളപ്പെടുത്തലും ടിക്കറ്റില്‍ ചേര്‍ക്കും. സീറ്റ് ബുക്കിങ്, റദ്ദാക്കല്‍ അപേക്ഷകളിലും ‘ടി’ ചിഹ്നം രേഖപ്പെടുത്താന്‍ സ്ഥലം ചേര്‍ക്കണമെന്ന് റയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശത്തില്‍ പറയുന്നു.
2016 ല്‍ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ‘ടി’ ചിഹ്നത്തിനൊപ്പം ബ്രാക്കറ്റില്‍ ‘ആണ്‍-പെണ്‍’ എന്നും ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.
















