കൊല്‍ക്കത്ത: മനോരോഗിയുടെ വയറ്റില്‍ നിന്ന് 639 ആണികള്‍ പുറത്തെടുത്തു. കൊല്‍ക്കത്ത മെഡിക്കല്‍ കോളേജില്‍ നടത്തിയ ഓപ്പറേഷനിലാണ് നോര്‍ത്ത് പര്‍ഗാന 24 ജില്ലയിലെ 48 വയസുള്ള ഗോവര്‍ദ്ധനാംഗ സ്വദേശിയുടെ വയറ്റില്‍ നിന്ന് തുരുമ്പിച്ച ആണികള്‍ പുറത്തെടുത്തത്. ആണികള്‍ക്കെല്ലാംകൂടി ഒരു കിലോ ഭാരമുണ്ടായിരുന്നു.
വയറു വേദനയെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കുറച്ചു ദിവസമായി ആഹാരം കഴിക്കുന്നുമുണ്ടായിരുന്നില്ല. എന്‍ഡോസ്‌കോപ്പിയെതുടര്‍ന്നായിരുന്നു ഓപ്പറേഷന്‍. ചെളിയില്‍ കുഴച്ചായിരുന്നത്രേ ഇയാള്‍ ആണി തിന്നിരുന്നത്.
















