ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ 431 ഹിന്ദുക്കള്‍ക്ക് ദീര്‍ഘകാല വിസ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇവര്‍ക്ക് ഇന്ത്യയില്‍ പാന്‍, ആധാര്‍ കാര്‍ഡുകള്‍ എടുക്കാനും വസ്തുവും വീടും വാങ്ങാനും കഴിയും.
ഡ്രൈവിങ്ങ് ലൈസന്‍സ് നേടാം, വ്യാപാരം ചെയ്യാം. തൊഴില്‍ നേടാം. താമസിക്കുന്ന സംസ്ഥാനങ്ങളില്‍ സുഗമമായി സഞ്ചരിക്കാം. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാം.
എന്നാല്‍ പട്ടാള കേന്ദ്രങ്ങള്‍ അടക്കം നിയന്ത്രിത മേഖലകള്‍ക്ക് സമീപത്ത് വസ്തുവും വീടും വാങ്ങാന്‍ ഇവര്‍ക്ക് അനുമതിയില്ല. പഞ്ചാബിലെ ജല്‍സ സലാനയെന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ 1800 പാക്ക് അഹമ്മദീയ മുസ്‌ളീങ്ങള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡ് 59 പാക്ക് ഹിന്ദു കുടുംബങ്ങള്‍ക്ക് പൗരത്വം നല്‍കിയിരുന്നു. പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൊടിയ പീഡനങ്ങള്‍ മടുത്ത് പലായനം ചെയ്യുന്ന ന്യൂനപക്ഷങ്ങള്‍ക്ക്(ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി തുടങ്ങിയവര്‍) പൗരത്വം നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
















