ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ മിര്‍ മൊഹല്ല ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.
















