Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വടക്കേ മലബാറിലെ വിപ്ലവജ്വാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2017, 08:43 pm IST
inSamskriti

നവോത്ഥാന പ്രസ്ഥാനത്തെയും, ആത്മീയവും മതപരവുമായ നവീകരണ യത്‌നങ്ങളെയും സ്വാതന്ത്ര്യസമരത്തെയും സമന്വയിപ്പിച്ച് കേരളീയ ജീവിതത്തിന് ദിശാബോധം നല്‍കിയ പ്രതിഭാശാലിയായിരുന്നു വാഗ്ഭടാനന്ദഗുരു(1884-1939)

ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ശിഷ്യരില്‍ ഏറ്റവും പ്രശസ്തന്‍ വാഗ്ഭടാനന്ദഗുരുദേവനായിരുന്നു. വി.കെ.ഗുരുക്കള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പണ്ഡിതശ്രേഷ്ഠന് വാഗ്ഭടാനന്ദന്‍ എന്ന പേര് നല്‍കിയത് ബ്രഹ്മാനന്ദസ്വാമി തന്നെയാണ്.

”സരസ്വതീ സദ്ഭടനായി വാക്കിനാല്‍

സദസ്സിനാനന്ദമതീവ ചേര്‍ക്കയാല്‍

‘സു’ വാഗ്ഭടാനന്ദ വിശേഷ സംജ്ഞയെ

സുഖേന കൈക്കൊള്‍ക! ജയിക്ക മംഗളം”

വാഗ്ഭടാനന്ദനെക്കുറിച്ച് ബ്രഹ്മാനന്ദസ്വാമി എഴുതിയ കവിതയിലെ വരികളാണിവ.

തെക്ക് ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ആത്മീയ-സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മലബാറില്‍ ബ്രഹ്മാനന്ദ ശിവയോഗിയും വാഗ്ഭടാനന്ദനുമാണ് ആ ദൗത്യം ഏറ്റെടുത്തത്. വാഗ്ഭടാനന്ദഗുരു സ്ഥാപിച്ച ആത്മവിദ്യാസംഘം ഈ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ കേരള സമൂഹത്തെ, പ്രത്യേകിച്ച് മലബാര്‍ സമൂഹത്തെ സ്വാധീനിച്ചിരുന്നു.

കണ്ണൂര്‍ ജില്ലയിലെ തേനങ്കണ്ടി വാഴവളപ്പില്‍ കോരന്‍ ഗുരുക്കളുടെയും വയലേരി ചീരുവമ്മയുടെയും മകനായി 1884 ല്‍ ജനനം. പന്ത്രണ്ടു വയസ്സാകുമ്പോള്‍ത്തന്നെ കാവ്യനാടക വിഷയങ്ങളില്‍ സ്വന്തം പിതാവില്‍ നിന്നും പഠനം. സംസ്‌കൃതത്തിലുള്ള അഗാധ പാണ്ഡിത്യം വേദോപനിഷത്ത് പഠനം സുഗമമാക്കി. 1910 ഡിസംബര്‍ 31 ന് കോഴിക്കോട് ടൗണ്‍ഹാളില്‍ ബ്രഹ്മാനന്ദസ്വാമിയുടെ യോഗവിദ്യയെപ്പറ്റിയുള്ള പ്രഭാഷണം ഗുരുക്കള്‍ ആദ്യമായി കേട്ടു. പിന്നീടത് ഗുരുശിഷ്യബന്ധമായി വളര്‍ന്നു. തുടര്‍ന്ന് ബ്രഹ്മാനന്ദസ്വാമി ശിവയോഗിയെ മുന്‍നിര്‍ത്തി രാജയോഗസിദ്ധാന്തത്തെപ്പറ്റിയുള്ള വിപുലമായ ആശയ പ്രചാരണ യത്‌നങ്ങളാണ് ഗുരു നടത്തിയത്.

ഗുരുവിന്റെ പ്രഭാഷണത്തിനൊടുവില്‍ ഉഗ്രമായ വാദപ്രതിവാദങ്ങളുണ്ടാകാറുണ്ട്. പുറമെ നിന്ന് വന്ന പണ്ഡിതന്‍മാര്‍ ഈ വാദപ്രതിവാദത്തില്‍ പങ്കെടുത്തിരുന്നു. ഗുരുക്കളെ വാദപ്രതിവാദത്തില്‍ പരാജയപ്പെടുത്താന്‍ പരദേശിയായ ഒരു പണ്ഡിതനെ വരുത്തുകയും ഈ ഏറ്റുമുട്ടലില്‍ ശാസ്ത്രി പരാജയം സമ്മതിച്ച് തിരിച്ചുപോവുകയുമാണുണ്ടായത്. 1914 ല്‍ ഗുരു ആരംഭിച്ച മാസികക്ക് ഗുരുവദേവനോടുള്ള ബഹുമാനസൂചകമായി ശിവയോഗി വിലാസം എന്നാണ് പേര് നല്‍കിയത്.

ശ്രീനാരായണഗുരുദേവനും വാഗ്ഭടാനന്ദഗുരുവും ക്ഷേത്രാരാധനയെക്കുറിച്ച് നടത്തിയ സംഭാഷണം ശിവയോഗ വിലാസത്തിന്റെ 1914 ആഗസ്ത്-സെപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വാഗ്ഭടാനന്ദന്‍-സ്വാമി അദ്വൈതിയാണല്ലോ. അതുകൊണ്ടാണ് അങ്ങയെ സന്ദര്‍ശിക്കുവാന്‍ ആഗ്രഹിച്ചത്.

ശ്രീനാരായണഗുരു-അതേ, നാം അദ്വൈതി തന്നെ, ഗുരുക്കളും അദ്വൈതിയല്ലേ, അപ്പോള്‍ നാം ഒന്നാണ്

വാഗ്ഭടാനന്ദന്‍: അങ്ങ് ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠകള്‍ നടത്തുകയും ചെയ്യുന്നുണ്ടല്ലോ. അദ്വൈതവും അതും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും.

ശ്രീനാരായണഗുരു: ജനങ്ങള്‍ സൈ്വര്യം തരണ്ടേ,. അവര്‍ക്ക് ക്ഷേത്രം വേണം. പിന്നെ കുറെ ശുചിത്വമെങ്കിലും ഉണ്ടാകുമല്ലോ

രണ്ട് ആചാര്യന്‍മാരും സമവായത്തോടെ പിരിയുകയായിരുന്നു. 1917 ല്‍ ആത്മവിദ്യാസംഘം സ്ഥാപിച്ചു. ആദ്യം മലബാര്‍ ആത്മവിദ്യാസംഘവും പിന്നീട് തിരുവിതാംകൂര്‍ ആത്മവിദ്യാസംഘവും അത് രണ്ടുംചേര്‍ന്ന് 1927 ല്‍ കേരള ആത്മവിദ്യാസംഘം സ്ഥാപിക്കപ്പെടുകയായിരുന്നു.

”ഉണരുവിനഖിലേശനെ സ്മരിപ്പിന്‍

ക്ഷണമെഴുന്നേല്‍പ്പിനനീതിയോടെതിര്‍പ്പാന്‍” എന്നതായിരുന്നു സംഘത്തിന്റെ മുഖസൂക്തം. സംഘത്തിന്റെ പ്രചാരണത്തിനായി 1921 സെപ്തംബറില്‍ അഭിനവകേരളം എന്ന മാസിക പ്രസിദ്ധീകരിച്ചു. ഹരിജനങ്ങളെയും ഇതരസമുദായങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് മിശ്രഭോജനങ്ങള്‍, മദ്യവര്‍ജ്ജനം, അനാചാരദൂരീകരണം, അദ്വൈതാദര്‍ശ പ്രചാരണം തുടങ്ങിയവയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍. സവര്‍ണ, അവര്‍ണ ഭേദമില്ലാതെ നിരവധി ശിഷ്യന്‍മാരും ഉണ്ടായിരുന്നു. സംഘം പ്രവര്‍ത്തകരുടെ പരിശ്രമത്തിന്റെ ഫലമായി 1927 ല്‍ അഴീക്കോട് തെക്കുഭാഗം വടക്കണ്ടിയിലെ പുലയ കോളനിയില്‍ ഒരു മിശ്രഭോജനം നടന്നു. സഹോദരന്‍ അയ്യപ്പന്‍ മിശ്രഭോജനത്തെച്ചൊല്ലി തന്റെ വിപ്ലവ പ്രസംഗം നടത്തി. കമ്പില്‍ അനന്തന്‍ മാസ്റ്ററും വേദിയിലുണ്ടായിരുന്നു. മിശ്രഭോജനത്തില്‍ പങ്കെടുത്ത തന്റെ മകനെ ഒരു ക്ഷേത്ര ഊരാളന്‍ ഭയപ്പെടുത്തി.

പഞ്ചഗവ്യം കഴിപ്പിച്ചു. ചിലര്‍ കലശവെള്ളം കുടിപ്പിച്ചു. ചിലര്‍ വീട്ടില്‍ പുണ്യാഹം നടത്തി. പിന്നീട് ഊരുവിലക്കുപോലെ ചില പ്രശ്‌നങ്ങളുണ്ടായി.1932 ല്‍ ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയപ്പോഴും ഗാന്ധിജി ഉപവാസം ആരംഭിച്ചപ്പോഴും അവയില്‍ പങ്കെടുത്തു. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ കോഴിക്കോട് വൈകുണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നാരായണീയത്തെക്കുറിച്ച് 16 തിങ്കളാഴ്ചകള്‍ നീണ്ട(ദിവസം മൂന്ന് മണിക്കൂര്‍ വീതം) പ്രഭാഷണ പരമ്പരയായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പൊതുവേദി. പരമ്പര പൂര്‍ത്തിയാകുന്നതിന് മുമ്പ് 1939 ഒക്‌ടോബര്‍ 29 ന് അദ്ദേഹം അന്തരിച്ചു.

ആത്മവിദ്യ, ആത്മവിദ്യാലേഖമാല, അദ്ധ്യാത്മയുഗം, ഗാന്ധിയും ശാസ്ത്രവ്യാഖ്യാനവും, പ്രാര്‍ത്ഥനാഞ്ജലി എന്നിവയാണ് വാഗ്ഭടാനന്ദന്റെ കൃതികള്‍. സാധാരണ സംന്യാസിമാരില്‍ നിന്നും വാഗ്ഭടാനന്ദഗുരു വ്യത്യസ്തനായിരുന്നു. 1923 ല്‍ കാവിവസ്ത്രം ഉപേക്ഷിച്ചു. പിന്നീട് ശുഭ്രവസ്ത്രമായിരുന്നു. അദ്ദേഹം വിവാഹിതനായി. ബ്രഹ്മാനന്ദസ്വാമിയുമായി വേര്‍പിരിയേണ്ടി വന്നു. വിഗ്രഹാരാധനക്കും അനാചാരങ്ങള്‍ക്കുമെതിരായി ബ്രഹ്മാനന്ദശിവയോഗിയും വാഗ്ഭടാനന്ദ ഗുരുവും പാകപ്പെടുത്തിയ വടക്കേ മലബാറിന്റെ മണ്ണിലാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പിന്നീട് വളര്‍ന്നുവന്നത്.

മലബാറിലെ നവോത്ഥാനത്തിന്റെ വക്താവായ വാഗ്ഭടാനന്ദഗുരുവിനെ സാംസ്‌കാരിക കേരളം അര്‍ഹിക്കുംവണ്ണം അംഗീകരിച്ചിട്ടില്ല. ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയിലും സാമൂഹ്യനവോത്ഥാനത്തിലും വാഗ്ഭടാനന്ദഗുരു മുന്‍നിരയിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

India

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

World

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

News

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

Kerala

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

സ്വിറ്റ്‌സർലാൻഡ്- ഭാരത സഹകരണം; 10 ലക്ഷം തൊഴിൽ, 100 ബില്യൺകോടി നിക്ഷേപം

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.