കൊച്ചി: കെപിസിസി പട്ടികയില്‍ പി.സി. വിഷ്ണുനാഥിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ അനാവശ്യമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍.
കെപിസിസിയുടെ അന്തിമപട്ടികയില്‍ ഇടംനേടുവാന്‍ എന്തുകൊണ്ടും യോഗ്യനായ നേതാവാണ് വിഷ്ണുനാഥ്. കെഎസ്യുവിലും യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച് എംഎല്‍എ വരെയായ വ്യക്തിയെ കെപിസിസി പട്ടികയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് അനൗചിത്യമാണ്. ഭാവിയില്‍ കോണ്‍ഗ്രസിനെ നയിക്കുവാന്‍ പ്രാപ്തിയുള്ള നേതാവാണ് വിഷ്ണുനാഥ് എന്നും വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെപിസിസി അംഗത്വത്തിനുള്ള പട്ടികയെ സംബന്ധിച്ച് കാര്യമായ തര്‍ക്കങ്ങളില്ല. 282 പേരാണ് കെപിസിസി ഹൈക്കമാന്റിനയച്ച ലിസ്റ്റിലുള്ളത്. ഇതില്‍ 20 പേരുടെ കാര്യത്തില്‍ മാത്രമാണ് ചെറിയ തര്‍ക്കങ്ങളുള്ളത്. പുറത്ത് നില്‍ക്കുന്നവര്‍ പലരും എന്തുകൊണ്ടും പട്ടികയില്‍ ഇടം നേടുവാന്‍ കഴിവുള്ളവരാണ്. പ്രായമായവര്‍ മാറി നില്‍ക്കണമെന്ന വാദത്തില്‍ കഴമ്പില്ല.
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാര്‍ട്ടി പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല. യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രധാനം നല്‍കുന്ന ലിസ്റ്റായിരിക്കും അന്തിമമായി ഹൈക്കമാന്റ് അംഗീകരിക്കുക. ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കുവാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
















