കൊച്ചി: ആഫ്രിക്കന്‍ മുഷിയെ വളര്‍ത്തുന്നതിന്റെ പേരില്‍ ഫിഷറീസ് വകുപ്പ് അധികൃതര്‍ ഉപദ്രവിക്കുന്നെന്നാരോപിച്ച് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കെ. സല്‍മാന്‍ നല്‍കിയ ഹര്‍ജിയില്‍ ഈ പ്രാവശ്യം വിളവെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി.
ആഫ്രിക്കന്‍ മുഷിയെ വളര്‍ത്തുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ഇക്കുറി മാത്രം വിളവെടുപ്പിന് അനുമതി നല്‍കുന്നത്. ഇനി വളര്‍ത്തിയാല്‍ അധികൃതര്‍ക്ക് പിടിച്ചെടുക്കാം, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ജൂണില്‍ വിജ്ഞാപനം വരുന്നതിന് മുമ്പു തുടങ്ങിയതാണ് മുഷി വളര്‍ത്തലെന്നാണ് ഹര്‍ജിയിലെ വാദം.
എന്നാല്‍ കേരള ഉള്‍നാടന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ നിയമപ്രകാരം വിദേശയിനങ്ങളായ ചില മത്സ്യങ്ങളെ വളര്‍ത്താന്‍ ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
















