കോട്ടയം: നവംബര്‍ 11, 12 തിയ്യതികളില്‍ സേവാഭാരതി സേവാ സംഗമം ഗുരുവായൂരില്‍ നടക്കും. അഞ്ചു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സേവാസംഗമം 2012ല്‍ കൊടുങ്ങല്ലൂരില്‍ വെച്ചാണ് കേരളത്തിലെ ആദ്യത്തെ സേവാസംഗമം നടന്നത്.
കേരളത്തിലെ ഓരോ സ്ഥലത്തെ സേവാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന പരിചയസമ്പന്നരും ചിന്താശീലരുമായ പ്രവര്‍ത്തകരോടൊപ്പം പുതിയ പ്രവര്‍ത്തകരും ചേര്‍ന്ന് നാലായിരം പേര്‍ സേവാസംഗമത്തില്‍ പങ്കെടുത്ത് പരിശീലനം നേടും.
















