തിരുവനന്തപുരം: പാലക്കാട് അടക്കം രാജ്യത്തെ ആറ് ഐഐടികള്‍ക്ക് സ്ഥിരം ക്യാമ്പസ് നിര്‍മിക്കാന്‍ ഏഴായിരം കോടി രൂപ അനുവദിച്ച കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആയിരം കോടിയിലേറെ രൂപ പാലക്കാട് ഐഐടിയുടെ ക്യാമ്പസ് നിര്‍മ്മാണത്തിന് ലഭിക്കുമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
















