ഇടുക്കി: ഒന്നര വര്‍ഷമായി റവന്യൂ വകുപ്പിന്റെ ചുവപ്പുനാടയില്‍ കുരുങ്ങിയ കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് സജീവമായതിന് പിന്നില്‍ ജന്മഭൂമിയുടെ ഇടപെടല്‍. കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയില്‍ വ്യാപകമായി കുറിഞ്ഞിച്ചെടികള്‍ കത്തിച്ച സംഭവം ജന്മഭൂമി പുറത്തുകൊണ്ടുവന്നതാണ് റവന്യൂ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കാരണം.
ജോയിസ് ജോര്‍ജ്ജിന്റെ ഭൂമിയില്‍ നിന്നാണ് കുറിഞ്ഞിക്കാടുകളിലേക്ക് തീ പടര്‍ന്നതെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഇംഗ്ലീഷ് പത്രങ്ങളിലുള്‍പ്പെടെ മിക്ക മാധ്യമങ്ങളും കുറിഞ്ഞിക്കാട് കത്തിച്ച വാര്‍ത്ത ഏറ്റെടുത്തു. കുറിഞ്ഞി ഉദ്യാനം അട്ടിമറിക്കുന്നത് ഇടുക്കി എംപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയക്കാരാണെന്ന് വിവരിക്കുന്ന പരമ്പരയും ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു.
















