ആലപ്പുഴ: ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭയിലെത്തുമ്പോള്‍ തലയിലിടാന്‍ ഓരോ മുണ്ടുകൂടി കരുതണമെന്ന് വി.എസ്. അച്യുതാനന്ദന്‍. പുന്നപ്ര വയലാര്‍ സമരാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണ്ടേ ദുര്‍ബ്ബലമാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ഗര്‍ഭിണി എന്ന അവസ്ഥയാണ്. പൊതു രംഗത്ത് നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും അവകാശമില്ല. തെരുവില്‍ ഉടുമുണ്ടഴിഞ്ഞ അവസ്ഥയിലായി കോണ്‍ഗ്രസ്. ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് ഉണ്ടോയെന്ന് സംശയമാണ്. അവരുടെ അവസ്ഥ ഏറെ ദയനീയമാണെന്നും വിഎസ് പറഞ്ഞു.
















