കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും ഹരിദ്വാര്‍ പരമാര്‍ത്ഥാശ്രമ ആചാര്യനുമായ സ്വാമി ചിന്മയാനന്ദ മഹാരാജ് കോഴിക്കോട്ടെത്തി. ഇന്ന് ചിന്മയാഞ്ജലി ഹാളില്‍ നടക്കുന്ന മലബാര്‍ ക്ഷേത്രരക്ഷാസംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും.
ക്ഷേത്രങ്ങളുടെ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും ക്ഷേത്രങ്ങളുടെ പരമ്പരാഗത അവകാശം നിലനിര്‍ത്തണമെന്നും ക്ഷേത്രങ്ങള്‍ രാഷ്‌ട്രീയവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന ക്ഷേത്രരക്ഷാസംഗമം രാവിലെ പത്ത് മണിക്ക് ആരംഭിക്കും.
















