Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രുദ്രാക്ഷമാഹാത്മ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2017, 09:00 pm IST
inSamskriti

രുദ്രാക്ഷത്തിന് ഇത്രയേറെ മാഹാത്മ്യമുള്ളതാവാന്‍ എന്താണ് കാരണമെന്നു ദേവീഭാഗവതത്തില്‍ രുദ്രദേവന്‍ തന്നെ പറയുന്നുണ്ട്. അസുരനിഗ്രഹത്തിനുള്ള ശക്തി സംഭരിക്കാനായി പരമശിവന്‍ ആയിരം ദിവ്യവര്‍ഷങ്ങള്‍ തപസ്സു ചെയ്തുവത്രേ.

അത്രകാലം കണ്ണുതുറിച്ച് ധ്യാനത്തിലിരുന്നതിനാല്‍ രുദ്രന്റെ കണ്ണില്‍നിന്നും അശ്രുകണങ്ങള്‍ നിലത്ത് ഇറ്റുവീണു. അവിടെ വീണ കണ്ണീര്‍ക്കണങ്ങളില്‍ നിന്നാണ് രുദ്രാക്ഷ മഹാവൃക്ഷങ്ങള്‍ ഉണ്ടായത് എന്നും പുരാണം പറയുന്നു.

സ്‌നാനം, ദാനം, ജപം, ഹോമം, വൈശ്വദേവം, ദേവാര്‍ച്ചനകള്‍, പ്രായശ്ചിത്തം, ശ്രാദ്ധം, ദീക്ഷ, വൈദിക കര്‍മ്മങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഫലമുണ്ടാവാന്‍ രുദ്രാക്ഷം കൂടിയേ തീരൂ. സ്വര്‍ണ്ണം കെട്ടിച്ച രുദ്രാക്ഷം ശിരസിലോ കഴുത്തിലോ കൈയിലോ ശുദ്ധമായി ധരിക്കുക. വര്‍ണ്ണ വ്യത്യാസമന്യേ സകലര്‍ക്കും രുദ്രാക്ഷ ധാരണം കൊണ്ട് ശിവതത്വപ്രാപ്തിയുണ്ടാവും. രുദ്രാക്ഷം ധരിക്കുന്നവനെ പാപം സ്പര്‍ശിക്കയില്ല. കൂരിരുട്ടിന് സൂര്യനെ തൊടാനാവില്ലല്ലോ. രുദ്രനേത്രത്തിന്റെ സ്വഭാവമനുസരിച്ച് രുദ്രാക്ഷങ്ങള്‍ മുപ്പത്തിയെട്ടുതരമുണ്ട്. അവയില്‍ത്തന്നെ ഒരുമുഖമുള്ളതുമുതല്‍ പതിന്നാലുമുഖമുള്ള രുദ്രാക്ഷങ്ങള്‍ വരെ കാണപ്പെടുന്നു.

നെല്ലിക്ക വലുപ്പത്തിലുള്ള രുദ്രാക്ഷമാണ് ഉത്തമം. ലന്തപ്പഴത്തിന്റെയത്ര വലുപ്പമുള്ളവ മദ്ധ്യമം. പയര്‍മണിയുടെ വലുപ്പത്തിലുള്ളവ അധമം. സമസ്‌നിഗ്ധവും എന്നാല്‍ ദൃഢവും മുള്ള് നിറഞ്ഞതുമായ രുദ്രാക്ഷമണികളാണ് ശുഭഫലദായികള്‍. പുഴുക്കുത്തുള്ളവ, മുറിഞ്ഞവ, വിണ്ടവ, മുള്ളില്ലാത്തവ, ദ്രവിച്ചവ, തൊലി മൂടിക്കെട്ടിയവ എന്നിങ്ങിനെ ആറുതരം രുദ്രാക്ഷമണികളും വര്‍ജ്ജിക്കണം. സ്വതവേ ദ്വാരമുള്ള രുദ്രാക്ഷമാണ് ഉത്തമം. മനുഷ്യന്‍ തുളച്ചെടുക്കുന്നവ മദ്ധ്യമം. മിനുപ്പും ദാര്‍ഢ്യവും ഉള്ള രുദ്രാക്ഷമണികള്‍ പട്ടുനൂലില്‍ കോര്‍ത്ത് ധരിക്കുന്നതാണ് നല്ലത്. വിശിഷ്ട ലക്ഷണങ്ങളും ഒരേ വലുപ്പമുള്ളവയുമായ മണികള്‍ കോര്‍ത്ത മാലകള്‍ ദേഹം മുഴുവന്‍ ധരിക്കാം. ചാണക്കല്ലില്‍ ഉരക്കുമ്പോള്‍ സ്വര്‍ണ്ണവര്‍ണ്ണം പ്രകടമാക്കുന്ന രുദ്രാക്ഷം അത്യുത്തമം എന്ന് പറയുന്നു.

ശിഖയില്‍ ഒരെണ്ണം. ശിരസ്സില്‍ മുപ്പത്, കഴുത്തില്‍ മുപ്പത്തിയാറ്, കൈകളില്‍ പതിനാറ് വീതം, മണിബന്ധത്തില്‍ പന്ത്രണ്ട്, മാറത്ത് അമ്പതെണ്ണം ഇങ്ങനെയാണ് ഒരു ശിവഭക്തന്‍ രുദ്രാക്ഷങ്ങള്‍ മെയ്യിലണിയേണ്ടത്. നൂറ്റിയെട്ട് രുദ്രാക്ഷങ്ങള്‍ കോര്‍ത്തൊരു മാലയാക്കിയും ധരിക്കാവുന്നതാണ്. അല്ലെങ്കില്‍ അത് രണ്ടോ മൂന്നോ മടക്കാക്കി കഴുത്തിലിടാം. കുണ്ഡലം,കിരീടം, കമ്മല്‍, മാല, തോള്‍വള, അരപ്പട്ട, ഇവയായെല്ലാം രുദ്രാക്ഷം ധരിക്കാം. ഊണിലും ഉറക്കത്തിലും രുദ്രാക്ഷം ധരിക്കാവുന്നതാണ്.

ഏകമുഖരുദ്രാക്ഷം പരബ്രഹ്മ സ്വരൂപമാകുന്നു. അത് ധരിച്ചാല്‍ സാധകനില്‍ പരമതത്വം തെളിഞ്ഞുവരും. രണ്ടു മുഖങ്ങളുള്ള രുദ്രാക്ഷം അര്‍ദ്ധനാരീശ്വരസ്വരൂപമായ ഗൗരീശങ്കരം എന്നറിയപ്പെടുന്നു. മൂന്നു മുഖമുള്ളത് ഗാര്‍ഹപത്യം, ആഹവനീയം, ദക്ഷിണം എന്നീ അഗ്‌നിത്രയങ്ങളാണ്. നാലു മുഖമുള്ള രുദ്രാക്ഷം ബ്രഹ്മസ്വരൂപമാണ്. പഞ്ചമുഖരുദ്രാക്ഷം പഞ്ചബ്രഹ്മസ്വരൂപമാകുന്നു. ആറ് മുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവത ഷണ്‍മുഖനാണ്. ഏഴുമുഖങ്ങള്‍ ഉള്ള രുദ്രാക്ഷം സപ്തമാതാക്കളെയും സപ്തര്‍ഷികളെയും ഏഴുകുതിരകളെ പൂട്ടി നിത്യവും രഥസഞ്ചാരം ചെയ്യുന്ന ആദിത്യനേയും പ്രതിനിധാനം ചെയ്യുന്നു.

എട്ടു മുഖങ്ങളുള്ള രുദ്രാക്ഷം ധരിക്കുന്നത് അഷ്ടമാതാക്കളെയും അഷ്ടവസുക്കളേയും ഗംഗയേയും പ്രീതിപ്പെടുത്തുന്നു. ഒന്‍പതു മുഖങ്ങളുള്ള രുദ്രാക്ഷം യമനെ പ്രതിനിധാനം ചെയ്യുന്നു. ഈ രുദ്രാക്ഷം അണിയുന്നവന് മൃത്യു ഭയമുണ്ടാവില്ല. പത്തു ദിക്കുകളാണ് പത്തുമുഖമുള്ള രുദ്രാക്ഷത്തിന്റെ അധിദേവതകള്‍. ഏകാദശ രുദ്രന്‍മാര്‍ ദേവതകളായുള്ള രുദ്രാക്ഷത്തിന് പതിനൊന്ന് മുഖങ്ങളാണുള്ളത്. പന്ത്രണ്ട് മുഖങ്ങളുള്ള രുദ്രാക്ഷം സാക്ഷാല്‍ വിഷ്ണുസ്വരൂപമത്രേ. പന്ത്രണ്ട് സൂര്യന്‍മാരെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നതെന്നും പറയപ്പെടുന്നു. സാധകന്‍ ധരിക്കുന്ന രുദ്രാക്ഷത്തിന് പതിമൂന്നു മുഖങ്ങളാണുള്ളതെങ്കില്‍ അത് കാമദവും, സിദ്ധിദവും, ശുഭപ്രദവും ആണ്. കാമദേവന്‍ അവനില്‍ ക്ഷിപ്രപ്രസാദിയുമാവും.

പതിന്നാലു മുഖങ്ങളുള്ള രുദ്രാക്ഷം രുദ്രഭഗവാന്റെ നേത്രങ്ങളില്‍ നിന്നും ഉണ്ടായതാണ്. സര്‍വ്വവ്യാധികളെയും ഇല്ലാതാക്കി പൂര്‍ണ്ണാരോഗ്യം പ്രദാനം ചെയ്യുന്ന ദിവ്യമായ രുദ്രാക്ഷമാണിത്. രുദ്രാക്ഷമണിയുന്നതിന് ചില ആചാരങ്ങളും നിബന്ധനകളും ശ്രുതി സ്മൃതികളില്‍ പറഞ്ഞിട്ടുണ്ട്. സ്വര്‍ണ്ണത്തിലോ വെള്ളിയിലോ രുദ്രാക്ഷം കെട്ടിച്ച് ഭക്തിപുരസ്സരം ശിഖയിലോ കാതുകളിലോ നിത്യവും ധരിക്കാം. അല്ലെങ്കില്‍ പൂണൂലിലോ കൈയിലോ കഴുത്തിലോ വയറ്റത്തോ ആവാം.

പഞ്ചാക്ഷര മന്ത്രമായ നമശിവായ അല്ലെങ്കില്‍ ഓങ്കാരം ജപിച്ചാണ് രുദ്രാക്ഷം ധരിക്കേണ്ടത്. പുരുഷന്‍മാരില്‍ വിഷ്ണുവാണ് അഗ്രഗണ്യന്‍. ഗ്രഹങ്ങളില്‍ സൂര്യനും നദികളില്‍ ഗംഗയും മുനിമാരില്‍ കശ്യപനുമാണ് പ്രഥമഗണനീയര്‍. കുതിരകളില്‍ ഉച്ചൈശ്രവസ്സ്, ദേവന്‍മാരില്‍ ശിവന്‍, ദേവിമാരില്‍ ഗൗരി, എന്നെല്ലാം പോലെ രുദ്രാക്ഷത്തിന്റെ സ്ഥാനം ഏറ്റവും മുകളിലാണ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

Entertainment

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

Kerala

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

Kerala

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

ലണ്ടനില്‍ ഏകതയുടെ ആഘോഷം; മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം: സര്‍സംഘചാലക്

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

ബിരിയാണി ചാക്കിൽ തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ; അന്വേഷണ സംഘത്തിന് നിർണായക സൂചന

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

സോളാര്‍ പാനലുകള്‍ സ്ഥാപിച്ചവര്‍ പ്രതിസന്ധിയില്‍; നെറ്റ് മീറ്റര്‍ കെഎസ്ഇബി ലഭ്യമാക്കുന്നില്ല

ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

ആദിശങ്കരാചാര്യർക്കും ശ്രീനാരായണ ഗുരുവിനും കേരളത്തിന്റെ പാരമ്പര്യത്തിലും സാമൂഹിക ജീവിതത്തിലും വലിയ സ്ഥാന0: ഗവർണർ ആർലേക്കർ

ഗൂരുവായൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ഹിന്ദു നേതൃയോഗം കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരുതരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല: കെ.പി. ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.