ന്യൂദല്‍ഹി: ഇന്‍ഫന്‍ട്രി ദിനത്തോട് അനുബന്ധിച്ച് സൈനികര്‍ക്കു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഫന്‍ട്രി ദിനത്തിന്റെ എല്ലാ ആശംസകളും കാലാള്‍പ്പടയാളികള്‍ക്കു നേരുന്നുവെന്ന് മോദി അറിയിച്ചു. രാജ്യം 70-ാമത് ഇന്‍ഫന്‍ട്രി ദിനമാണ് ആഘോഷിക്കുന്നത്.
സൈനികരുടെ അസാധാരണ ധൈര്യത്തിലും രാജ്യത്തിന് സമര്‍പ്പിച്ച സേവനങ്ങളിലും ഞങ്ങള്‍ അഭിമാനിക്കുന്നു. രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച രക്തസാക്ഷികള്‍ക്കു പ്രണാമെന്നും ഇവരുടെ സമര്‍പ്പണം തലമുറകള്‍ ഓര്‍മിക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
Greetings to all infantrymen on Infantry Day. We are proud of our infantry’s exceptional courage & dedicated service to our nation.
— Narendra Modi (@narendramodi) October 27, 2017
















