കൊച്ചി: കെപിസിസി പട്ടികയുമായി ബന്ധപ്പെട്ട് പരിഹരിക്കാനാവാത്ത പ്രശ്നങ്ങളില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. എത്രയും വേഗം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ചര്‍ച്ചയിലൂടെ ഇതിന് കഴിയുമെന്നാണ് പ്രതീക്ഷ. അതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ആന്റണി കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേരളത്തിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്ന നേതൃത്വം മുഖ്യ ശത്രുവായി കാണുന്നത് കോണ്‍ഗ്രസിനെയാണ്. അതിന് പിന്നില്‍ അവര്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപിയെ വളര്‍ത്തുകയാണ് സിപിഎം ചെയ്യുന്നത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: