കുമളി: പെരിയാര്‍ കടുവ സങ്കേതത്തില്‍ ഇന്നുമുതല്‍ മൂന്നുദിവസം തുമ്പികളുടെ കണക്കെടുപ്പ് നടക്കും. ആദ്യമായാണ് പെരിയാര്‍ സങ്കേതത്തില്‍ ഈ രീതിയിലുള്ള പഠനം നടക്കുന്നത്. സംസ്ഥാന വനം വകുപ്പും, തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രാഗണ്‍ ഫ്‌ളൈ സൊസൈറ്റിയും ചേര്‍ന്നാണ് കണക്കെടുപ്പ് നടത്തുന്നത്.
തുമ്പി വിഭാഗത്തില്‍ പെടുന്ന പറവകളുടെ നിലനില്‍പ്പും സംരക്ഷണവും ലക്ഷ്യമാക്കിയാണ് പഠനം സംഘടിപ്പിച്ചിരിക്കുന്നത്. പാരിസ്ഥിതിക മാറ്റത്തിന്റെ ജൈവ സൂചകങ്ങളായാണ് തുമ്പികള്‍ പരിഗണിക്കപ്പെട്ടുന്നത്. കണക്കെടുപ്പില്‍ പങ്കെടുക്കുന്ന ആളുകളെ നാലുപേര്‍ ഉള്‍പ്പെടുന്ന 15 ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.
തുമ്പികളുമായി ബന്ധപ്പെട്ട പഠനത്തില്‍ പ്രാഗത്ഭ്യം നേടിയ ഒരാള്‍, ഫോട്ടോഗ്രാഫര്‍, ഇവരുടെ സഹായികളായി മറ്റ് രണ്ടുപേര്‍ എന്നിങ്ങനെയാണ് ഒരോ ഗ്രൂപ്പും. 30ന് പഠനവുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.















