ഹൈദരാബാദ്: മലയാളത്തിന് പുറമെ തെലുങ്ക്, ഉര്‍ദു, തമിഴ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍നിന്നായി 70 ഇന്ത്യന്‍ വാക്കുകള്‍ കൂടി ഇക്കുറി ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ ഇടം പിടിച്ചു.
സെപ്റ്റംബറില്‍ നടന്ന പുത്തന്‍പദങ്ങളുടെ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയിലാണ് വിവിധ ഇന്ത്യന്‍ പദങ്ങള്‍ ഓക്‌സ്ഫോര്‍ഡ് ഇംഗ്ലീഷ് നിഘണ്ടുവില്‍ ഇടംപിടിച്ചത്.
മലയാളം, തമിഴ്, തെലുഗു ഭാഷകളില്‍ മുതിര്‍ന്നവരെ ബഹുമാനപൂര്‍വം വിളിക്കുന്ന അണ്ണാ, ഉറുദുവില്‍ പിതാവ് എന്നര്‍ഥം വരുന്ന അബ്ബ എന്നീ വാക്കുകളും ഇക്കുറി ചേര്‍ത്തിട്ടുണ്ട്.അച്ചാ, ബാപു, ബഡാ ദിന്‍, ബച്ചാ, സൂര്യമനസ്‌കാര്‍ തുടങ്ങിയവയാണ് മറ്റു വാക്കുകള്‍.
മാര്‍ച്ച്, ജൂണ്‍, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളിലായി വര്‍ഷംതോറും നാല് തവണയാണ് ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു പുതുക്കുക.ഏതാനും വര്‍ഷം മുമ്പ് കറി എന്ന മലയാള പദവും ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു ഉള്‍പ്പെടുത്തിയിരുന്നു.
















