റായ്‌പ്പൂര്‍: പാക്കിസ്ഥാനില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഛത്തീസ്ഗഡില്‍ കുടിയേറിയ 51 ഹിന്ദുകുടുംബങ്ങള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കി. ഇതോടെ പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയവര്‍ക്ക് ആദ്യം പൗരത്വം നല്‍കുന്ന സംസ്ഥാനമായി ഛത്തീസ്ഗഡ് മാറിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹീര്‍ പറഞ്ഞു.
പാക്കിസ്ഥാനില്‍ നിന്ന് കൊടിയ പീഡനം മടുത്ത് പലായനം ചെയ്ത ആയിരക്കണക്കിന് ഹിന്ദുക്കളാണ് ഛത്തീസ് ഗഡ് അടക്കം പല സംസ്ഥാനങ്ങളിലും കഴിയുന്നത്.പൗരത്വം നല്‍കാന്‍ മുന്‍പ് കേന്ദ്ര സര്‍ക്കാരിനു മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന ശേഷം ഇതിനുള്ള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയും സംസ്ഥാന സര്‍ക്കാരുകള്‍ക്കും അതിനുള്ള അധികാരം നല്‍കുകയും ചെയ്തു.
പൗരത്വം ലഭിച്ചതോടെ നിങ്ങള്‍ ഈ പരിശുദ്ധരാജ്യത്തിലെ അംഗങ്ങളായി. 51 കുടുംബങ്ങളോട് കേന്ദ്രമന്ത്രി പറഞ്ഞു. പൗരത്വത്തിനുള്ള കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അവയില്‍ വേഗം നടപടി ഉണ്ടാകും.
















