കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രത യാത്രാ വിവാദത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞില്ല.
അതേസമയം യാത്രയെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്തെത്തി. ഫൈസല്‍ ജനപ്രതിനിധിയെന്നാണ് മോഹനന്റെ ന്യായം. ആരോപണം രാഷ്‌ട്രിയപ്രേരിതമാണെന്നും ജനജാഗ്രതാ യാത്രയുടെ ജനപങ്കാളിത്തത്തിലുള്ള വേവലാതിയാണ് ഇതെന്നുമാണ് മോഹനന്‍ പറയുന്നത്. യാത്രയുമായി കൊടുവള്ളിയിലെത്തിയ കോടിയേരി ബാലകൃഷ്ണന്‍ യാത്ര ചെയ്തത് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ കാരാട്ട് ഫൈസലിന്റെ കാറിലായിരുന്നു. ഇതാണ് വിവാദത്തിലായത്. കോടിയേരിക്കൊപ്പം സ്ഥലം എംഎല്‍എ കാരാട്ട് റസാഖും ഉണ്ടായിരുന്നു.
പ്രാദേശിക നേതാവ് പറഞ്ഞിട്ടാണ് വാഹനം വിട്ടുകൊടുത്തതെന്നാണ് ഫൈസലിന്റെ വിശദീകരണം. യാത്രയ്‌ക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമായിരുന്നില്ലെന്നും ഫൈസല്‍ പറഞ്ഞു. കേസിലെ ഏഴാം പ്രതിയായിരുന്നു ഫൈസല്‍. കേസിലെ പ്രധാനപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്ന് ഡിആര്‍ഐ കണ്ടെത്തിയിരുന്നു. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.
















