ന്യൂയോര്‍ക്ക്: അമേരിക്കയിലുള്ളതിനേക്കാള്‍ നല്ല റോഡുകള്‍ മധ്യപ്രദേശിലുണ്ടെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇന്തോ അമേരിക്കന്‍ ഫോറം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതാനും വര്‍ഷം മുന്‍പു വരെ മധ്യപ്രദേശ് വളരെ പിന്നോക്കമായിരുന്നു. ഞാന്‍ മുഖ്യമന്ത്രിയായ ശേഷം വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യമില്ലാതെ ഒരു സ്ഥലവും വികസിക്കില്ല. അതിനാല്‍ നല്ല റോഡുകള്‍ പണിയാനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത്. ഇതിനകം 1.75 ലക്ഷം കിലോമീറ്റര്‍ മികച്ച റോഡ് പണിയാന്‍ സര്‍ക്കാരിനായിട്ടുണ്ട്.
12 കൊല്ലം കൊണ്ട് മധ്യപ്രദേശിലെ ഗ്രാമങ്ങളെ വരെ നല്ല റോഡുകളാല്‍ ബന്ധിപ്പിക്കാനുമായി.
ഇന്ത്യയിലെ നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് ജിഎസ്ടി നകുന്നത്. ഒരു രാജ്യത്ത് ഒരു നികുതിയെന്ന സമ്പ്രദായമായി. മുന്‍പ് നിക്ഷേപകര്‍ക്ക് പലതരം നികുതികള്‍ നല്‍കണമായിരുന്നു. ഇനി അതു വേണ്ട.
ലോകത്തെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് മധ്യപ്രദേശിലെ രേവയില്‍ നിര്‍മ്മിക്കുകയാണ്. അത് പൂര്‍ത്തിയാകുന്നതോടെ കുറഞ്ഞ വിലയായ യൂണിറ്റിന് 2.93 രൂപയ്‌ക്ക്, വൈദ്യുതി നല്‍കാന്‍ കഴിയും. ഞാന്‍ അധികാരമേല്‍ക്കുമ്പോള്‍ വെറും 7.5 െഹക്ടര്‍ ഭൂമിയിലേ ജലസേചനം ഉണ്ടായിരുന്നുള്ളു. ഇന്ന് അത് 40 െഹക്ടറായി. എട്ടു കൊല്ലമായി മധ്യപ്രദേശിന്റെ വളര്‍ച്ചാ നിരക്ക് 12 ശതമാനമാണ്. അദ്ദേഹം പറഞ്ഞു.
















