ന്യൂദല്‍ഹി: 1817ല്‍ ഒഡീഷയില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ‘പൈക പ്രക്ഷോഭ’ത്തെ (പൈക്ക ബിദ്രോഹ) ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ചേക്കും. രാഷ്‌ട്രീയഭേദമന്യെ ഒഡീഷയിലെ പാര്‍ട്ടികളും സംഘടനകളും വര്‍ഷങ്ങളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.
ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാടിലൂടെയാണ് ചിലര്‍ രാജ്യത്തിന്റെ ചരിത്രരചന നടത്തിയതെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇത് തിരുത്തേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. പൈക പ്രക്ഷോഭത്തിന് പാഠപുസ്‌കങ്ങളില്‍ പ്രധാന പരിഗണന ലഭിക്കും. അദ്ദേഹം പറഞ്ഞു.
















