ചണ്ഡീഗഢ്: പഞ്ചാബിലെ നഗരങ്ങളില്‍ മൃഗങ്ങളെ വളര്‍ത്താന്‍ നികുതി. രണ്ടു സ്‌ളാബുകളാണ് നികുതിക്കുള്ളതെന്ന് കാണിച്ച് അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നോട്ടീസും പുറപ്പെടുവിച്ചു. പട്ടി, പൂച്ച, പന്നി, ആട്, മാന്‍ തുടങ്ങിയവയെ വളര്‍ത്താന്‍ വര്‍ഷം 250 രൂപയാണ് നല്‍കേണ്ടത്. എരുമ, കാള, പോത്ത്, കുതിര, ഒട്ടകം, പശു, ആന തുടങ്ങിയവയെ വളര്‍ത്താന്‍ 500 രൂപയും. ഓരോ മൃഗത്തിലും മൈേ്രകാ ചിപ്പ് ഘടിപ്പിച്ച് പ്രത്യേക തിരിച്ചറിയില്‍ നമ്പര്‍ നല്‍കുമെന്നും (ആധാര്‍ മാതൃകയിലുള്ള നമ്പര്‍) സര്‍ക്കാര്‍ അറിയിച്ചു.
നവജ്യോത്‌സിങ്ങ് സിദ്ധുവിന്റെ തദ്ദേശ വകുപ്പാണ് പുതിയ നികുതി സമ്പ്രദായം കൊണ്ടുവന്നത്. മൃഗങ്ങളെ വളര്‍ത്താന്‍ ഇനി ലൈസന്‍സും എടുക്കണം. പശുക്കള്‍ക്ക് ആധാര്‍ മാതൃകയല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്ന് പറഞ്ഞതിന് കേന്ദ്രത്തെ സാമൂഹ്യ മാധ്യമങ്ങളും ചാനലുകളും പത്രമാധ്യമങ്ങളും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു.
പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തീരുമാനത്തെ ഇക്കൂട്ടര്‍ എങ്ങനെ വിലയിരുത്തുമെന്നും പ്രതികരിക്കുമെന്നും കാണേണ്ടതുണ്ട്. മനുഷ്യരെ രക്ഷിക്കാത്ത മോദി സര്‍ക്കാര്‍ പശുക്കളെ സംരക്ഷിക്കുകയാണെന്നു വരെ പലരും ആക്ഷേപിച്ചിരുന്നു. കേന്ദ്രത്തെ പരിഹസിച്ചവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടായിരുന്നു.
















