തിരുവനന്തപുരം: കാഷായം ധരിക്കാത്ത സന്ന്യാസിയാണ് പി. പരമേശ്വരനെന്ന് ശ്രീരാമകൃഷ്ണമഠം പ്രസിഡന്റ് സ്വാമി സദ്ഭവാനന്ദ. ശ്രീരാമകൃഷ്ണ പരമ്പരയില്‍പ്പെട്ട മുതിര്‍ന്ന സ്വാമിമാര്‍ പലരുമായും സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന അദ്ദേഹം കേരളത്തിലെ മഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്തുണയും പ്രോത്സാഹനവും തന്നിരുന്നു.
ശ്രീരാമകൃഷ്ണാശ്രമത്തില്‍നിന്നു സന്ന്യാസ ദീക്ഷ സ്വീകരിച്ചയാളാണ് പരമേശ്വര്‍ജി എന്നത് പലര്‍ക്കും അറിവില്ലാത്ത കാര്യമാണ്- സ്വാമി സദ്ഭവാനന്ദ പറഞ്ഞു.
ശാന്തിഗിരി ആശ്രമത്തിന്റെ വളര്‍ച്ചയ്‌ക്ക് പരമേശ്വര്‍ജി നല്‍കിയ പിന്തുണ വലുതാണെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. സനാതനധര്‍മ്മത്തിന്റെ അനന്യഭാവങ്ങള്‍ ലോകത്തിന് കാട്ടിത്തരുന്ന ഗുരുവാണ് അദ്ദേഹം. ധര്‍മ്മത്തെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും വിളംബരം ചെയ്ത മഹത് വ്യക്തിയാണ് പരമേശ്വര്‍ജിയെന്ന് സ്വാമി പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ ഇതിഹാസം എഴുതിയാല്‍ അത് ആര്‍എസ്എസ് വരുത്തിയ നവോത്ഥാന ചരിത്രമായിരിക്കുമെന്ന് കവി പി. നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു. അതില്‍ പരമേശ്വര്‍ജിയുടെയും അദ്ദേഹത്തെപ്പോലെയുള്ളവരുടെയും സംഭാവനയായിരിക്കും ഉണ്ടാകുക- നാരായണക്കുറുപ്പ് പറഞ്ഞു.
















