ചെന്നൈ: മെഴ്‌സല്‍ സിനിമയ്‌ക്കെതിരേ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്നാണ് ആവശ്യം. ചിത്രത്തിലെ പരാമര്‍ശങ്ങള്‍ നികുതിവെട്ടിപ്പ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് അഡ്വ. എ. അശ്വത്ഥമാന്‍ ആരോപിക്കുന്നത്. സംഭാഷണങ്ങള്‍ക്കെതിരേ ബിജെപി പ്രസ്താവന നടത്തിയിരുന്നു.
ആരോഗ്യ സഹായപദ്ധതി, ഡിജിറ്റല്‍ ഇന്ത്യ, പുതിയ നികുതി സംവിധാനം, ജിഎസ്ടി എന്നിവ മോശമാക്കി ചിത്രീകരിച്ചു. സംഭാഷണങ്ങള്‍ നികുതിവെട്ടിപ്പ് പ്രോത്സാഹിപ്പിക്കുന്നു, ഹര്‍ജി വിശദീകരിക്കുന്നു.
സിനിമയില്‍ നായകന്‍ വിജയ്, സിങ്കപ്പൂര്‍ കുറഞ്ഞ ജിഎസ്ടിയില്‍ സൗജന്യ ആരോഗ്യ സുരക്ഷ നല്‍കുന്നുവെന്നും ഇന്ത്യ കൂടുതല്‍ നികുതി ഇടാക്കിയിട്ടും നല്‍കുന്നില്ലെന്നും പറയുന്നു. തെറ്റിദ്ധാരണ പരത്തുന്ന സംഭാഷണവും രംഗങ്ങളും ഉണ്ടായിട്ടും എങ്ങനെ പ്രദര്‍ശനാനുമതി ലഭിച്ചെന്ന് ഹര്‍ജിക്കാരന്‍ ചോദിക്കുന്നു.
















