തലശ്ശേരി: പ്രശസ്ത സംഗീതജ്ഞന്‍ പത്മശ്രീ ഡോ.കെ.രാഘവന്‍ മാസ്റ്റരുടെ പൂര്‍ണ്ണകായ പ്രതിമ ഈ മാസം 30 ന് വൈകിട്ട് 4ന് മാസ്റ്റരുടെ അന്ത്യ വിശ്രമസ്ഥലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അനാഛാദനം ചെയ്യുമെന്ന് നഗരസഭാദ്ധ്യക്ഷന്‍ സി.കെ.രമേശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ മന്ത്രിമാരായ കെ.കെ.ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, എംപി മാരായ പ്രൊഫ.റിച്ചാര്‍ഡ് ഹെ, കെ.കെ.രാഗേഷ്, പി.കെ.ശ്രീമതി, മുല്ലപ്പള്ളി രാമചന്ദ്രന്‍, മാഹി ഉള്‍പെടെ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ എംഎല്‍എമാരും സാമൂഹ്യസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.
1914 ഡിസമ്പര്‍ 2 ന് ജനിച്ച രാഘവന്‍ മാസ്റ്റര്‍ 2013 ഒക്ടോബര്‍ 19 ന് തൊണ്ണൂറ്റി ഒമ്പതാം വയസിലാണ് കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞത്. മാസ്റ്റരുടെ എണ്‍പത്തി അഞ്ചാം വയസിലെ രൂപമാണ് ശില്‍പി മനോജ് കുമാര്‍ പുനര്‍ജനിപ്പിച്ചിട്ടുള്ളത്. ഹാര്‍മോണിയത്തില്‍ ശ്രുതിയിടുന്ന ശില്‍പം അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ആകാരത്തിന്റെ ഒന്നരയിരട്ടി വലിപ്പമുള്ളതാണ്.സംസ്ഥാന സാംസ്‌കാരിക വകുപ്പില്‍ നിന്ന് ലഭിച്ച 25 ലക്ഷം രൂപയും നഗരസഭയുടെ 20 ലക്ഷവും ചേര്‍ത്ത് 45 ലക്ഷം മുടക്കിയാണ് സെന്റിനറി പാര്‍ക്കിനടുത്ത് പ്രതിമയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. മാസ്റ്റരുടെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ അന്ത്യവിശ്രമ സ്ഥാനത്ത് നഗരസഭയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി അനുസ്മരിക്കാനാണ് തീരുമാനം. സംഗിതനിശ ഉള്‍പെടെ മറ്റ് പരിപാടികളെല്ലാം 30 ന് നടത്തും. പത്ര സമ്മേളനത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മാഹാഷിം, സ്ഥിരം സമിതി അധ്യക്ഷന്മാരും നഗരസഭാ അംഗങ്ങളുമായ അഡ്വ.വി.രത്‌നാകരന്‍, എം.പി.നീമ, എം.പി.സ്മിത, കെ.വിനയരാജ്, വാഴയില്‍ ലക്ഷ്മി, മാജിദ അഷ്ഫാക്ക്, എം.പി.അരവിന്ദാക്ഷന്‍, വി.എം.സുകുമാരന്‍, വിജയന്‍ മാസ്റ്റര്‍ തുടങ്ങിയവരും സംബന്ധിച്ചു.
















