Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടിം വേയ്‌ക്ക് ഹാട്രിക്ക്; അമേരിക്ക ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 10:31 pm IST
in Sports

ന്യൂദല്‍ഹി: പരാഗ്വെയെ ഏകപക്ഷീയമായ അഞ്ച് ഗോളിന് തോല്‍പ്പിച്ച് അമേരിക്ക അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. അമേരിക്കക്കായി ടിം വേ ഹാട്രിക്ക് നേിയപ്പോള്‍ ആന്‍ഡ്രൂ കാള്‍ട്ടണും ജോഷ് സെര്‍ജന്റും ഓരോ ഗോള്‍ വീതം സ്വന്തമാക്കി.

പന്തടക്കത്തില്‍ അമേരിക്കക്കായിരുന്നു മുന്‍തൂക്കമെങ്കിലും ഷോട്ടുകള്‍ പായിക്കുന്നതില്‍ മുന്നിട്ടുനിന്നത് പരാഗ്വെയായിരുന്നു. എന്നാല്‍ അവരുടെ ഷോട്ടുകള്‍ അമേരിക്കന്‍ പ്രതിരോധത്തില്‍ത്തട്ടി മടങ്ങി. ആസൂത്രിതമായ നീക്കങ്ങളും അമേരിക്കയുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്. കളിയുടെ തുടക്കത്തില്‍ മാത്രമാണ് പരാഗ്വെയ്‌ക്ക് മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ കഴിഞ്ഞത്. പിന്നീട് അമേരിക്ക കളം പിടിച്ചെടുത്തു. 19-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി.

മൈതാനമധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി വലതുവിംഗിലൂടെ കുതിച്ചുകയറിയ അയോ അകിനോള ബോക്‌സിലേക്ക് നല്‍കിയ ക്രോസ് ശക്തമായ വലംകാലന്‍ ഷോട്ടിലൂടെ ടിം വേ വലയിലെത്തിച്ചു. നാല് മിനിറ്റിനുശേഷം പരാഗ്വെയ്‌ക്ക് ലഭിച്ച അവസരം പാഴായി. ബ്രയാന്‍ യേഡയുടെ ഷോട്ടാണ് ക്രോസ് ബാറിന് മുകളിലൂടെ പറന്നത്. പിന്നീട് 44-ാം മിനിറ്റില്‍ അമേരിക്കയുടെ ശ്രമം ക്രോസ്ബാറില്‍ത്തട്ടി തകര്‍ന്നു. 35 വാര അകലെനിന്ന് ക്രിസ്റ്റഫര്‍ ഗോസ്‌ലിന്‍ എടുത്ത ഫ്രീകിക്കാണ് ക്രോസ്ബാറിലിടിച്ചത്. ഇതോടെ ആദ്യപകുതിയില്‍ 1-0ന്റെ ലീഡുമായി അമേരിക്ക ഇടവേളയ്‌ക്കു കയറി.

കൡയുടെ 50-ാം മിനിറ്റില്‍ ആന്‍ഡ്രൂ കാള്‍ട്ടന്റെ ക്രോസ് ഹെഡ്ഡറിലൂടെ ടിം വേ വലയിലേക്ക് തിരിച്ചുവിട്ടത് പരാഗ്വെ ഗോളി രക്ഷപ്പെടുത്തി. മൂന്ന് മിനിറ്റിനുശേഷം അമേരിക്ക ലീഡ് ഉയര്‍ത്തി. വാസിലേവിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ ശേഷം ബോക്‌സിന് പുറത്തുനിന്ന് ടിം വേ പായിച്ച വലംകാലന്‍ ഷോട്ടാണ് മുഴുനീളെ പറന്ന പരാഗ്വെ ഗോളിയെ മറികടന്ന് വലയില്‍ കയറിയത്. 63-ാം മിനിറ്റില്‍ അമേരിക്ക വീണ്ടും ലീഡ് ഉയര്‍ത്തി. വലതുവിംഗില്‍ നിന്ന് ടിം വേ പന്ത് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ജോഷ് സെര്‍ജന്റിനു നല്‍കി.

പരാഗ്വെ താരങ്ങളാല്‍ വളയപ്പെട്ടുനിന്ന സെര്‍ജന്റ് ഷോട്ട് ഉതിര്‍ക്കാതെ ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ആന്‍ഡ്രൂ കാള്‍ട്ടണ് മറിച്ചുനല്‍കി. പന്ത് കിട്ടിയ കാള്‍ട്ടണ്‍ പരാഗ്വെ പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പായിച്ച വലംകാല്‍ ഷോട്ട് ഡൈവ് ചെയ്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഗോളിയെ മറികടന്ന് വലയില്‍. 74-ാം മിനിറ്റില്‍ സൂപ്പര്‍ താരം ജോഷ് സെര്‍ജന്റും ലക്ഷ്യം കണ്ടു. മൈതാനമധ്യത്തുനിന്ന് ആന്‍ഡ്രൂ കാള്‍ട്ടണ്‍ തള്ളിക്കൊടുത്ത പന്തുമായി മുന്നോട്ടു കുതിച്ച് ബോക്‌സില്‍ പ്രവേശിച്ചശേഷം സെര്‍ജന്റ് പായിച്ച വലംകാലന്‍ ഷോട്ട് ക്രോസ് ബാറിന്റെ അടിയില്‍ തട്ടിയശേഷം വലയില്‍ പതിച്ചു.

മൂന്ന് മിനിറ്റിനുശേഷം ടിം വേ ഹാട്രിക്ക് തികച്ചു. ആന്‍ഡ്രൂ കാള്‍ട്ടന്റെ പാസില്‍ നിന്നാണ് ടിം വേ തന്റെ മൂന്നാമത്തെയും ടീമിന്റെ അഞ്ചാം ഗോളും നേടിയത്. ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക്കാണ് ഇത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാന്റെ കെയ്‌റ്റോ നകാമുറയാണ് ആദ്യ ഹാട്രിക്ക് നേടിയത്. അവസാന മിനിറ്റുകളില്‍ ഒരു ഗോളെങ്കിലും മടക്കാനായി പരാഗ്വെ പോരാടിയെങ്കിലും കാര്യമുണ്ടായില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.