Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നിരതദ്രവ്യമായി കളര്‍ ഫോട്ടോസ്റ്റാറ്റ്: കൂടുതല്‍ തട്ടിപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2017, 07:50 pm IST
in Kottayam

കറുകച്ചാല്‍: നിരതദ്രവ്യമായി കളര്‍ ഫോട്ടോസ്റ്റാറ്റു നല്‍കി നെടുംകുന്നം പഞ്ചായത്തില്‍ നടന്ന തട്ടിപ്പ് സമീപ പഞ്ചായത്തുകളിലും കണ്ടെത്തി. കാഞ്ഞിരപ്പള്ളി, വാഴൂര്‍, വെള്ളാവൂര്‍ പഞ്ചായത്തുകളിലാണ് സമാന രീതിയില്‍ തട്ടിപ്പു നടന്നത്.

നെടുംകുന്നം പഞ്ചായത്തില്‍ നിരതദ്രവ്യമായി സ്ഥിര നിക്ഷേപത്തിന്റെ കളര്‍ഫോട്ടോസ്റ്റാറ്റ് നല്‍കി പൂവരണി സ്വദേശിയായ കരാറുകാരന്‍ തട്ടിപ്പു നടത്തിയിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്ത് വന്നത്.

നെടുംകുന്നം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട പിടികപ്പടി – കൊല്ലമല റോഡ് കോണ്‍ക്രിറ്റ് ചെയ്യുന്നതിന് 1.30 ലക്ഷം രൂപയ്‌ക്ക് കരാര്‍ ഉറപ്പിച്ചിരുന്നു. നിര്‍മ്മാണ ജോലികള്‍ തുടങ്ങുന്നതിനായി പഞ്ചായത്തില്‍ ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം അടങ്കല്‍ തുകയും രണ്ടര ശതമാനം നിരതദ്രവ്യമായി ഒടുക്കേണ്ടതുണ്ട്. ഇതിനായി എസ് ബി ഐ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റിന്റെ കളര്‍ ഫോട്ടോ സ്റ്റാറ്റ് കോപ്പിയാണ്. കരാറുകാരന്‍ സമര്‍പ്പിച്ചത്. എന്നാല്‍ രേഖകള്‍ പരിശോധിക്കുന്നതിനിടയില്‍ പഞ്ചായത്ത് അസി: എന്‍ജിനിയര്‍ നിക്ഷേപ സര്‍ട്ടിഫിക്കറ്റ് കണ്ടു സംശയം തോന്നിയതോടെ വിദഗ്ദ പരിശോധനക്കു വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് കരാറുകാരനെ കയ്യോടെ പിടികൂടി. വാര്‍ത്ത പുറത്തു വന്നതോടെ സമീപ പഞ്ചായത്തുകയളിലെ ഈ കരാറുകാരന്റെ വര്‍ക്ക് എഗ്രിമെന്റുകള്‍ പരിശോധിച്ചപ്പോഴാണ് വന്‍ തട്ടിപ്പുകള്‍ അവിടെയും മനസ്സിലായത്.

വാഴൂര്‍ പഞ്ചായത്തില്‍ നടന്ന പരിശോധനയില്‍ ഇരുപതിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. 2015-16, 2016-17 വര്‍ഷങ്ങളിലായി എന്‍ജിനിയറിംഗ് വിഭാഗത്തിലാണു നിരതദ്രവ്യത്തിന്റെ രേഖയായി നല്‍കിയ സഥിരനിക്ഷേപത്തിന്റെ സര്‍ട്ടിഫിക്കറ്റുകളുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് ഇവിടെയും നല്‍കിയത്.

ഇവിടെ നിര്‍മ്മാണ പ്രവ്യത്തികള്‍ റദ്ദു ചെയ്യാനുള്ള നടപടികള്‍ പഞ്ചായത്തി കമ്മറ്റി സ്വീകരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ അഞ്ചു നിര്‍മ്മാണ ജോലികള്‍ക്കാണ് സമാന രീതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റു നല്‍കിയതു കണ്ടെത്തിയത്. ഇവിടെ ഒരു ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണു നടന്നത്.

ടെന്‍ഡറുകള്‍ വരുമ്പോള്‍ ഡിഡി എടുത്തശേഷം ഇതിന്റെ കളര്‍ പ്രിന്റുകള്‍ എടുത്തു പല ടെന്‍ഡറിനും ഒപ്പം സമര്‍പ്പിക്കുകയാണ് കരാറുകാരന്റെ പതിവ് ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ സ്ഥിരനിക്ഷേപത്തിന്റെ അരികുവശത്തെ പഞ്ചിങ്ങ് നടത്തിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം
Football

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.