പിലാത്തറ: പിലാത്തറയില്‍ നടന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാതല ശാസ്ത്രമേളയില്‍ പിലാത്തറ അരവിന്ദ വിദ്യാലയം ഓവറോള്‍ ചാമ്പ്യന്മാരായി. പുന്നാട് നിവേദിത വിദ്യാലയം രണ്ടാംസ്ഥാനവും കൂടാളി വിവേകാനന്ദ വിദ്യാലയം മൂന്നാം സ്ഥാനവും നേടി. റിട്ട ഡിഇഒ വി.വി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ എ പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി സെക്രട്ടറി പി.ഗോവിന്ദന്‍, പ്രസിഡന്റ് എ.സി.രവീന്ദ്രന്‍, മാനേജര്‍ പി. നാരായണന്‍കുട്ടി, പ്രിന്‍സിപ്പാള്‍ ടി.സുനില്‍, എം.സിന്ധു എന്നിവര്‍ സംസാരിച്ചു.
















