Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വിസ്മയങ്ങളൊരുക്കി ശിവകാശി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2017, 07:17 pm IST
inVaradyam

പടക്കങ്ങളുടെ വിരുന്നുകാലം. ദീപാവലിയെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ തമിഴ്‌നാട്ടിലെ ശിവകാശി നഗരത്തിലെ പടക്ക നിര്‍മ്മാണശാലകള്‍ സജീവമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ദീപാവലിക്ക് ഇവിടെ നിന്നും പടക്കം കയറ്റി അയക്കാറുണ്ട്. കൂറ്റന്‍ ഷെഡ്ഡുകള്‍ക്ക് കീഴില്‍ സ്ത്രീ-പുരുഷ ഭേദമെന്യേ ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന കാഴ്ച ഇവിടെ കാണാം. പടക്കവ്യാപാരശാലകളും ഇവിടെ സജീവമായിക്കഴിഞ്ഞു. ശിവകാശി തെരുവുകളില്‍ പെട്ടിക്കടകള്‍ മുതല്‍ വന്‍ സൂപ്പര്‍ ബസാര്‍ എന്നു തോന്നിക്കുന്ന കടകള്‍ വരെയുണ്ട് പടക്കവില്‍പനയ്‌ക്ക്.

കേരളത്തില്‍ 500 രൂപയ്‌ക്ക് വാങ്ങുന്ന പടക്കത്തിന് ഇവിടെ 100 രൂപയില്‍ കൂടുതല്‍ ആവുകയില്ല. കടകളില്‍ കയറി തെരഞ്ഞെടുക്കുന്ന പടക്കത്തിന് വില പേശി വാങ്ങണമെന്നു മാത്രം. ശിവകാശി പട്ടണത്തില്‍ എത്ര പടക്കവില്‍പനശാലകളുണ്ടെന്ന് എണ്ണിനോക്കാന്‍ കഴിയില്ല. കടകള്‍ക്ക് ചാരുത നല്‍കി തമിഴ് സിനിമാ നടികളുടെ കൂറ്റന്‍ ബോര്‍ഡുകളും വച്ചിട്ടുണ്ട്. വില്‍പനശാലകളില്‍ എത്തിയിട്ടുള്ള പടക്കസാമഗ്രികള്‍ എല്ലാം ഇവിടെ നിര്‍മ്മിച്ചവയാണ്. ചൈന കഴിഞ്ഞാല്‍ പടക്കനിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനം നേടിയെടുക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കിയതു തന്നെ ഈ ശിവകാശിയാണ് എന്നതാണ് സത്യം. രാജ്യത്ത് ഇത്പാദിപ്പിക്കുന്ന പടക്കങ്ങളുടെ 90 ശതമാനവും നിര്‍മ്മിക്കുന്നത് ഇവിടെ നിന്നാണ്. വര്‍ഷത്തില്‍ 11 മാസവും ഇവിടെ പടക്കനിര്‍മ്മാണം നടക്കുന്നു.

ദീപാവലി കഴിഞ്ഞാല്‍ അടുത്ത ഒരു മാസക്കാലം വിശ്രമം. വീണ്ടും പടക്കനിര്‍മ്മാണ ശാലകള്‍ സജീവമാകും. ഇവിടെ നിന്നും ഈ ഒരു സീസണില്‍ മാത്രം കോടിക്കണക്കിന് രൂപയുടെ പടക്കസാമഗ്രികളാണ് വിറ്റഴിയുന്നത്. ശിവകാശി പടക്കനിര്‍മ്മാണത്തിന് പുറമെ തീപ്പെട്ടി കമ്പനികളും, അച്ചടിശാലകളുമൊക്കെ കുടില്‍ വ്യവസായമായി കൊണ്ടുപോകുന്ന സ്ഥലമാണ്. തമിഴ്‌നാട്ടിലെ വിരുദ്‌നഗര്‍ ജില്ലയില്‍പ്പെട്ട ശിവകാശി പട്ടണത്തിലും പ്രാന്തപ്രദേശങ്ങളിലുമായി അംഗീകൃതവും അനധികൃതവുമായി ആയിരക്കണക്കിന് പടക്കശാലകള്‍ ദീപാവലി ഒരുക്കാന്‍ രാപകല്‍ പ്രവര്‍ത്തിക്കുകയാണ്. രണ്ടു ലക്ഷത്തോളം പേര്‍ നേരിട്ടും മൂന്നു ലക്ഷത്തോളം പേര്‍ പരോക്ഷമായും ഈ വ്യവസായത്തെ ആശ്രയിച്ച് കുടുംബം പോറ്റുന്നു. തമിഴനും, ബംഗാളിയും, ബീഹാറിയുമൊക്കെയുണ്ട് പടക്കനിര്‍മ്മാണ യൂണിറ്റുകളില്‍.

വര്‍ണ്ണങ്ങളുടെ വിസ്മയപ്പൂരമൊരുക്കുന്ന ശിവകാശിയില്‍ ഇന്നും നടുക്കുന്ന ഓര്‍മ്മയാണ് 2012 സപ്തംബര്‍ 5-ന് നടന്ന വെടിക്കെട്ട് അപകടം. അഞ്ചുവര്‍ഷം പിന്നിടുമ്പോഴും അന്നത്തെ അപകടത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഇവര്‍ക്ക് ഭയമാണ്. ശിവകാശി പട്ടണത്തില്‍ നിന്നും പത്തുകിലോമീറ്റര്‍ ദൂരെ വടിയൂര്‍ വില്ലേജില്‍പ്പെട്ട മുതലപ്പെട്ടി ഗ്രാമത്തിലെ വിശാലമായ പാടത്തിനു നടുക്കായി ഉണ്ടായിരുന്ന ‘ഓം ശക്തി ഫയര്‍ വര്‍ക്‌സ് ഇന്‍ഡസ്ട്രീസ്’ എന്ന പടക്കനിര്‍മ്മാണ യൂണിറ്റിലെ അന്‍പതോളം വരുന്ന കൊച്ചു കെട്ടിടങ്ങളിലായി നിന്നിരുന്ന പടക്കശാലകളാണ് അന്ന് അഗ്നിക്ക് ഇരയായത്. ഉഗ്രസ്‌ഫോടനത്തില്‍ പൊലിഞ്ഞത് 40 മനുഷ്യജീവനുകള്‍. 70 പേര്‍ക്ക് പരിക്കേറ്റു. പടക്കനിര്‍മ്മാണത്തിനാവശ്യമായ ലൈസന്‍സും ഈ സ്ഥാപനത്തിനില്ലായിരുന്നു. അന്നത്തെ സ്‌ഫോടനത്തിന്റെ ഓര്‍മ്മയില്‍ ഇന്നും ചില കെട്ടിടങ്ങള്‍ കേടുപാടുകളോടെ നിലനില്‍ക്കുന്നുണ്ട്. 3.66 മീറ്റര്‍ നീളവും 3.05 മീറ്റര്‍ വീതിയും മാത്രമുള്ള ഓരോ കൂരകള്‍ക്ക് കീഴിലും ഓരോ ഇനം പടക്കങ്ങളാണ് നിര്‍മ്മിച്ചിരുന്നത്. ഇന്നും ഇത്തരത്തില്‍ തന്നെയാണ് നിര്‍മ്മാണം. ഓലവുടക്കം നിര്‍മ്മിക്കുന്ന സ്ഥലത്ത് പൂത്തിരി നിര്‍മ്മിക്കാറില്ല. ഒരു സ്ഥലത്ത് ഇതിനായുള്ള തിരി നിര്‍മ്മാണം നടക്കുമ്പോള്‍ ഒരു സ്ഥലത്ത് മരുന്നുകള്‍ അരച്ച് വിവിധ ഡിഷുകളില്‍ ആക്കുന്ന കാഴ്ചയും ഒക്കെയായി അന്തരീക്ഷത്തില്‍ മിന്നല്‍പിണര്‍ സൃഷ്ടിക്കുന്ന പടക്കങ്ങളുടെ നിര്‍മ്മാണരീതികള്‍ അടുത്തു കാണുവാനുള്ള അവസരമാണ് ഇവിടേയ്‌ക്കുള്ള യാത്ര.

ഒരു വര്‍ഷം നീളുന്ന ഇവിടുത്തെ പടക്കനിര്‍മ്മാണം ഇവരുടെ ജീവിതോപാധിയാണ്. എന്നാല്‍ കൂലി തുച്ഛമാണ് എന്ന പരാതിയുമുണ്ട്. എന്നാല്‍ എന്നും ജോലിയുണ്ട് എന്ന ആശ്വാസത്തില്‍ തുച്ഛമായ വേതനത്തിലും ഇവര്‍ ജോലിയെടുക്കുന്നു. സ്ത്രീ തൊഴിലാളിയ്‌ക്ക് പരമാവധി 225 രൂപ കിട്ടുമ്പോള്‍ പുരുഷന്മാര്‍ക്ക് ശമ്പളം 300 രൂപയാണ്. കരി പുരണ്ട ഇവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇവര്‍ ഈ യാതനയൊക്കെ സഹിക്കും. ഇവിടെ ചെറിയ ഈര്‍ക്കില്‍ പടക്കം മുതല്‍ 120 സെ.മി. നീളമുള്ള പൂത്തിരിയും 500 തവണ ആകാശത്ത് തുടരെ വെടിയുതിര്‍ക്കുന്ന ഷോട്ടുകളും, ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കളര്‍ഗുണ്ടുകളും നിര്‍മ്മിക്കുന്നുണ്ട്. ഇക്കുറി പനയോലകള്‍ യഥാസമയം നിര്‍മ്മാണശാലയില്‍ എത്താത്തതിനാല്‍ ഓലപ്പടക്കം കാര്യമായി നിര്‍മ്മിച്ചിട്ടില്ല എന്നും തൊഴിലാളികള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

India

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

Kerala

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

Entertainment

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

പുതിയ വാര്‍ത്തകള്‍

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.