കണ്ണൂര്‍: പത്തോ അതില്‍ കൂടുതലോ പട്ടികജാതിക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച സ്വാശ്രയസംഘങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെ ധനഹായം നല്‍കുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. 80 ശതമാനം അംഗങ്ങളെങ്കിലും പട്ടികജാതിക്കാരായ വനിതാ സംഘങ്ങള്‍ക്കും അപേക്ഷിക്കാം. 15 ലക്ഷം വരെയുളള പ്രൊജക്ടുകള്‍ അംഗീകരിക്കും. 10 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ബാക്കി തുക സംഘം സ്വന്തമായി കണ്ടെത്തണം. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട്, ഗ്രൂപ്പിലെ അംഗങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ബന്ധപ്പെട്ട മറ്റ് രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700596.
















