കണ്ണൂര്‍: തളിപ്പറമ്പിലെ നിര്‍ദ്ദിഷ്ട സബ്ജയില്‍ പ്രദേശം ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖ സന്ദര്‍ശിച്ചു. മറ്റുജയിലുകളെ അപേക്ഷിച്ച് മാതൃകാ ജയിലായിരിക്കും തളിപ്പറമ്പില്‍ സ്ഥാപിക്കുകയെന്ന് അവര്‍ പറഞ്ഞു. കണ്ണൂരില്‍ ജില്ലാ ജയില്‍ ഉള്ളതിനാല്‍ സബ് ജയിലായിട്ടുതന്നെയായിരിക്കും തളിപ്പറമ്പില്‍ ജയില്‍ തുടങ്ങുകയെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരം ചീഫ് ആര്‍ക്കിടെക്റ്റ് ഓഫീസിലെ ഡെപ്യൂട്ടി ആര്‍ക്കിടെക്ട് എം.വി.നിത്യ തയ്യാറാക്കിയ ജയില്‍ പ്ലാന്‍ ഡിജിപി പരിശോധിച്ചു. ഉത്തരമേഖലാ ജയില്‍ ഡിഐജി സാം തങ്കയ്യര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എം.എസ്. നിര്‍മ്മലാനന്ദന്‍, സ്‌പെഷല്‍ ജയില്‍ സൂപ്രണ്ട് എം.വി.രവീന്ദ്രന്‍, സ്‌പെഷല്‍ ഓഫീസര്‍ ടി.കെ.ജനാര്‍ദ്ദനന്‍, തഹസീല്‍ദാര്‍ എം.മുരളി, സിഐ പി.കെ.സുധാകരന്‍, വില്ലേജ് ഓഫീസര്‍ കെ.കെ.ബീന തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
















