പയ്യന്നൂര്‍: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശാസ്ത്രമേളെ ഇന്ന് പിലാത്തറ അരവിന്ദ വിദ്യാലയത്തില്‍ നടക്കും. ജില്ലയിലെ ഇരുപത് വിദ്യാലയങ്ങളില്‍ നിന്നായി 450 വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. എല്‍പി, യുപി, ഹൈസ്‌കൂള്‍ തലങ്ങളിലായി ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവര്‍ത്തി പരിചയം, പേപ്പര്‍ പ്രസന്റേഷന്‍, വേദഗണിതം, പ്രശ്‌നോത്തരി, ക്രാഫ്റ്റ് വര്‍ക്ക് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. ഇന്ന് രാവിലെ 10ന് റിട്ട.ഡിഇഒ ഒ.വി.വി. കുഞ്ഞിക്കണ്ണന്‍ മേള ഉദ്ഘാടനം ചെയ്യും. എ.സി.രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും.
















